TRENDING:

അതൊരു ഒന്നൊന്നര മൊതലാണ് മോനേ; സീനിയേഴ്‌സിന്റെ യൂത്ത് ഫെസ്റ്റിവലുമായി 'ബാഡ് ബോയ്സ്' ട്രെയ്‌ലർ

Last Updated:

ഒമർ ലുലുവിന്റെ കഥയെ ആസ്പദമാക്കി സാരംഗ് ജയപ്രകാശാണ് ബാഡ് ബോയ്‌സിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രേക്ഷകർക്ക് ആഹ്ലാദവും, ആകാംക്ഷയും നൽകി കൊണ്ട് ഒമർ ലുലുവിൻ്റെ (Omar Lulu) ഏറ്റവും പുതിയ ചിത്രം ബാഡ് ബോയ്സിന്റെ (Bad Boyz) ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു കാലത്ത് മലയാളത്തിലും തെന്നിന്ത്യൻ സിനിമകളിലാകെയും നിറസാന്നിധ്യമായ റഹ്മാനെ നായകനാക്കി ഓണം റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ബാഡ്ബോയ്സ്' മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെ പോലെ തന്നെ അച്ചായൻ കഥാപാത്രത്തിൽ മികച്ച വേഷപകർച്ചയാണ് റഹ്മാൻ നടത്തിയിരിക്കുന്നത്. മുൻപ് ഇറങ്ങിയ ചിത്രത്തിലെ ഗാനവും ടീസറും സോഷ്യൽ മീഡിയയിൽ നിറയുന്നു.
ബാഡ് ബോയ്‌സ്
ബാഡ് ബോയ്‌സ്
advertisement

സെപ്റ്റംബർ നാലിന് വൈകിട്ട് കൊച്ചി ലുലു മാളിൽ വെച്ച് നടന്ന ആഘോഷത്തിൽ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തി. പ്രേക്ഷകർക്ക് സുപരിചിതനായ റഹ്മാൻ പലപ്പോഴും ഇടക്ക് ചില ചിത്രങ്ങളിൽ വന്ന് തലകാണിക്കുന്നുണ്ടെങ്കിൽ കൂടി, ഗൌരവമേറിയതും, മനംമയക്കുന്നതുമായ വേഷങ്ങളിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന പരാതിയിൽ നിന്നെല്ലാം ഉള്ള ഒരു മാറ്റമാണ് ഈ ചിത്രത്തിൽ പ്രേക്ഷകർ കാണുക.

advertisement

ട്രെയ്‌ലറിൽ റഹ്മാനെ കൂടാതെ മലയാളികളുടെ ഇഷ്ട താരങ്ങളായ ബാബു ആന്റണി, ശങ്കർ, ഭീമൻ രഘു, ബാല, ടിനി ടോം, ഷീലു എബ്രഹാം, ധ്യാൻ ശ്രീനിവാസൻ, അങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

കൂടാതെ ട്രെയ്‌ലറിൽ നിന്ന്, ബിബിൻ ജോർജ്, സെന്തിൽ കൃഷ്ണ, ആൻസൺ പോൾ എന്നിവർ അവതരിപ്പിക്കുന്ന ആൻ്റപ്പനും കൂട്ടരും അലസമായി ജീവിതം ആസ്വദിക്കുന്ന കുഴപ്പക്കാരാണെന്ന് സംവിധായകൻ നമുക്ക് മുന്നിലേക്ക് കാണിച്ചു തരുന്നുണ്ട്.

ഒമർ ലുലുവിന്റെ കഥയെ ആസ്പദമാക്കി സാരംഗ് ജയപ്രകാശാണ് ബാഡ് ബോയ്‌സിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉച്ചത്തിലുള്ള സംഗീതവും നിറങ്ങളുടെ തെളിച്ചവും കൊണ്ട് ട്രെയിലറിന് ഒമർ ടച്ച് ഒപ്പമുണ്ട്. ഛായാഗ്രാഹകൻ ആൽബി, സംഗീത സംവിധായകൻ വില്യം ഫ്രാൻസിസ്, എഡിറ്റർ ദിലീപ് ഡെന്നിസ് എന്നിവരടങ്ങുന്നതാണ് സാങ്കേതിക സംഘം. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു ഒരുക്കുന്ന ചിത്രം കൂടിയാണ് 'ബാഡ് ബോയ്സ്'. ചിത്രത്തിന്റെ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Trailer for Omar Lulu movie Bad Boyz has been dropped. The stellar line-up comprises senior actors Rahman and Shankar to the young crop in Malayalam cinema 

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അതൊരു ഒന്നൊന്നര മൊതലാണ് മോനേ; സീനിയേഴ്‌സിന്റെ യൂത്ത് ഫെസ്റ്റിവലുമായി 'ബാഡ് ബോയ്സ്' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories