TRENDING:

ചട്ടമ്പി ലുക്കിൽ ടൊവിനോ തോമസ് കേറിക്കൊളുത്തുമോ? പള്ളിച്ചട്ടമ്പിയുടെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ

Last Updated:

സൗദി അറേബ്യയിൽ ഏപ്രിൽ രണ്ടിന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു ട്രെയ്‌ലർ പ്രകാശനം നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രിൽ 10ന് റിലീസ് ചെയ്യുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രകാശനം ചെയ്‌തു. സൗദി അറേബ്യയിൽ ഏപ്രിൽ രണ്ടിന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു ട്രെയ്‌ലർ പ്രകാശനം നടന്നത്. സൗദി അറേബ്യയിൽ ഇത്തരമൊരു സിനിമാ ചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്.
പള്ളിച്ചട്ടമ്പി
പള്ളിച്ചട്ടമ്പി
advertisement

സംവിധായകൻ ഡിജോ ജോസ് ആൻ്റണി, നായകൻ ടൊവിനോ തോമസ്, നായിക കയാദു ലോഹർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വലിയ ജനപങ്കാളിത്തം കൂടിയുണ്ടായിരുന്നു ഇവിടെ. ഈ ചിത്രത്തോടുള്ള പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേക്ഷകസമൂഹം ഈ ചടങ്ങിൽ പങ്കെടുക്കാൻ കാരണമായത്.

വേൾഡ് വൈഡ് ഫിലിംസ് & സീക്യൂബ് ബ്രോസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നൗഫൽ ആൻഡ് ബ്രിജേഷ്, CCC ബ്രദേഴ്‌സ് എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 1957, 58 കാലഘട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിൻ്റെ കഥയാണ് വലിയ മുതൽമുടക്കിൽ, വിശാലമായ ക്യാൻവാസ്സിലും വലിയ താരനിരയുടെ അകമ്പടിയോടെയുമവതരിപ്പിക്കുന്നത്.

advertisement

തുടക്കം മുതൽ ഉദ്വേഗത്തിന്റെ മുൾമുനയിലൂടെ സഞ്ചരിക്കുന്ന ചിത്രം ഹൃദ്യമായ കുടുംബമുഹൂർത്തങ്ങൾക്കും, മനോഹരമായ പ്രണയത്തിനുമെല്ലാം ഏറെ പ്രാധാന്യം നൽകിയാണ് അവതരിപ്പിക്കുന്നത്. ഒരു ക്ലീൻ എൻ്റെർടൈനർ. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ പള്ളിച്ചട്ടമ്പിയെ പ്രേഷകരിലേക്ക് എത്തിക്കുന്നു.

യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിനെ ഒരു മാസ് എൻ്റർടൈനർ ഹീറോ ആക്കാൻ ഏറെ അനുയോജ്യമായ ചിത്രം കൂടിയായിരിക്കുമിത്. ചിത്രത്തിൻ്റെ പൊതുസ്വഭാവം മനസ്സിലാക്കാൻ ട്രെയ്‌ലറിലെ ചില ഭാഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. "ഭൂമി മലയാളത്തിൽ വച്ച് ഏറ്റവും മിടുക്കനായ ഒരു ചട്ടമ്പിയെ, പൊന്നും വില കൊടുത്തിട്ടാണങ്കിലും കൊണ്ടുവന്ന് ക്രിസ്റ്റഫറായി വാഴിക്കണം," എന്നൊരു ഡയലോഗ് ഇതിലുണ്ട്.

advertisement

ഒരു നാടിൻ്റെ അവകാശത്തിനും നിലനിൽപ്പിനുമായുള്ള ഒരു പോരാട്ടത്തിൻ്റെ കഥ. ഇതെല്ലാം തികച്ചും റിയലിസ്റ്റിക്കായി അവതരിക്കുകയാണ് പള്ളിച്ചട്ടമ്പിയിലൂടെ. ഒരു കാലഘട്ടത്തിൻ്റെ രാഷ്ട്രീയ, സാമൂഹ്യ രാഷ്ടീയ വ്യവസ്ഥിതികളും ഈ സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നു.

മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുങ്കു നടൻ, ശിവകുമാർ, അജയ് (കന്നഡ), ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ് ഇ. കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

advertisement

കോ - പ്രൊഡ്യൂസേർസ് - തൻസീർ സലാം, മേഘ ശ്യാം. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് -റഷീദ് അഹമ്മദ്, കോസ്റ്റ്യും ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ, റെനിത് രാജ്, സ്റ്റിൽസ് - റിഷ് ലാൽ ഉണ്ണികൃഷ്ണൻ; കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, ലൈൻ പ്രൊഡ്യൂസർ - അലക്സ് ഇ. കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്, ജെറി വിൻസെന്റ്, പി.ആർ.ഒ.- വാഴൂർ ജോസ്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ചട്ടമ്പി ലുക്കിൽ ടൊവിനോ തോമസ് കേറിക്കൊളുത്തുമോ? പള്ളിച്ചട്ടമ്പിയുടെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories