TRENDING:

കാളയെ മെരുക്കുന്ന 'വടമഞ്ചുവിരാട്ട്' എന്ന കായിക വിനോദം; വിമലും നട്ടിയും ഒന്നിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ 'വടം' ട്രെയ്‌ലർ

Last Updated:

ജല്ലിക്കട്ടിന് സമാനമായ ഈ കായിക ഇനത്തിൽ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു കാളയെ മെരുക്കാൻ നിരവധി കളിക്കാർ ആവശ്യമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ വിമൽ 'മഹാസേന'യ്ക്ക് ശേഷം നായകനായി അഭിനയിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ 'വടം' (Vadam) ട്രെയ്‌ലർ റിലീസായി. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മാസാനി പിക്ചേഴ്സ് ആണ്, കെന്തിരൻ വി. രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമിക്കുന്നത്. മാർച്ച് 6ന് വടം തിയേറ്ററുകളിൽ എത്തും.
‘വടം’ ട്രെയ്‌ലർ
‘വടം’ ട്രെയ്‌ലർ
advertisement

വിമലിനെ കൂടാതെ നടരാജ് (നട്ടി), സംഗീത കല്യാൺകുമാർ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ, മധുസൂദൻ റാവു, ദീപ ശങ്കർ, ഇന്ദുമതി മണികണ്ഠൻ എന്നിവരുൾപ്പെടെ ഒരു വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. രാജശേഖർ ആർ. നിർമ്മിച്ച ചിത്രത്തിന്റെ സംഗീതം ഡി. ഇമ്മാനും, ഛായാഗ്രഹണം പ്രസന്ന എസ്. കുമാറുമാണ്.

വെമൽ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി മൂന്നാം തവണയാണ് ഡി. ഇമ്മാൻ സംഗീതം ഒരുക്കുന്നത്. ഒരു ഗ്രാമീണ എൻ്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ ഗാനരചയിതാവ് ജ്ഞാനകരവേൽ ആണ്. ഇൻ പ്രൈം മീഡിയയാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

advertisement

'വടമഞ്ചുവിരാട്ട്' എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജല്ലിക്കട്ടിന് സമാനമായ ഈ കായിക ഇനത്തിൽ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു കാളയെ മെരുക്കാൻ നിരവധി കളിക്കാർ ആവശ്യമാണ്. ജല്ലിക്കട്ടിനെപ്പോലെ, തമിഴ്‌നാട്ടിലുടനീളമുള്ള പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമാണ് വടമഞ്ചുവിരട്ട്.

advertisement

സൺ മാരോ പിക്ചേഴ്സാണ് ചിത്രത്തിൻ്റെ സഹ നിർമാതാക്കൾ. എഡിറ്റിംഗ്: സാബു ജോസഫ് വി.ജെ., കലാസംവിധാനം: വി. ശശികുമാർ, ആക്ഷൻ: ജി.എൻ. മുരുകൻ, കൊറിയോഗ്രാഫി: ദിനേശ്, ധീന, സന്തോഷ്, കോ ഡയറക്ടർ: പി.എ. ഷൺമുഖൻ, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The trailer of the high-octane action drama 'Vada', starring actor Vimal in the lead role after 'Mahasena', has been released. The film, written and directed by Kenthiran V., is being produced by Masani Pictures, a leading Tamil production company. Vada will hit the theatres on March 6th

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കാളയെ മെരുക്കുന്ന 'വടമഞ്ചുവിരാട്ട്' എന്ന കായിക വിനോദം; വിമലും നട്ടിയും ഒന്നിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ 'വടം' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories