TRENDING:

'ദൃശ്യം' സ്റ്റൈലിൽ കൈയ്യിലൊരു മൺവെട്ടിയുമായി ജീത്തു ജോസഫ്; 'എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ'

Last Updated:

പണി തീരാത്ത ഒരു വീട്ടിൽ നിന്നും മുണ്ടും മടക്കി കുത്തി മൺവെട്ടിയുമായി ജീത്തു ജോസഫ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷെയ്ൻ നിഗം (Shane Nigam) പോലീസ് വേഷത്തിലെത്തുന്ന 'ദൃഢം' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങുന്നതിന് മുന്നോടിയായി 'ദൃശ്യം' മോഡലിലെ അനൗൺസ്‌മെന്‍റ് വീഡിയോയുമായി സംവിധായകൻ ജീത്തു ജോസഫ്. മലയാളികൾ ഒരിക്കലും മറക്കാത്ത ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്‍റെയും കഥ പറഞ്ഞ 'ദൃശ്യം' സിനിമയിലെ സസ്പെൻസ് ഘടകങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്. വീണ്ടും മൺവെട്ടിയുമായി ജീത്തു ജോസഫ് പ്രത്യക്ഷപ്പെട്ടതോടെ, 'ദൃഢം' സിനിമയിൽ എന്തായിരിക്കും ഒളിപ്പിച്ചിരിക്കുന്നതെന്ന ആകാംക്ഷ വർധിക്കുന്നു.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
advertisement

E4 എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

പണി തീരാത്ത ഒരു വീട്ടിൽ നിന്നും മുണ്ടും മടക്കി കുത്തി മൺവെട്ടിയുമായി ജീത്തു ജോസഫ് ഇറങ്ങി വരുന്നതും ഒപ്പം 'ദൃശ്യം' സിനിമയിലെ ഐക്കണിക് ബിജിഎം പശ്ചാത്തലമായി എത്തുന്നതും 'ദൃഢം' സംവിധായകൻ അദ്ദേഹത്തെ കാണാനെത്തുന്നതുമാണ് പ്രൊമോ വീഡിയോയിലുള്ളത്. 'ദൃഢം' എല്ലാം സെറ്റായെങ്കിൽ എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ' എന്നും വീഡിയോയിൽ ജീത്തു ജോസഫ് ചോദിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ട് വീഡിയോ ഏവരും ഏറ്റെടുത്തുകഴിഞ്ഞു.

advertisement

'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ നിഗം എത്തുന്ന 'ദൃഢം' സിനിമയിൽ എസ്.ഐ. വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ട രീതിയിലുള്ളൊരു പോലീസ് സ്റ്റോറി അല്ല ചിത്രമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകള്‍.

ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ. ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.

advertisement

മുകേഷ് ആർ. മെഹ്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം നി‍ർവ്വഹിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി.എം. ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം. ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്‍റ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്‍റ്, മാർക്കറ്റിംഗ്: ടിംഗ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദൃശ്യം' സ്റ്റൈലിൽ കൈയ്യിലൊരു മൺവെട്ടിയുമായി ജീത്തു ജോസഫ്; 'എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ'
Open in App
Home
Video
Impact Shorts
Web Stories