TRENDING:

'താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്, ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്ക്'; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Last Updated:

‘ഇത്രയും മികച്ച ചിന്തോദ്ദീപകമായ തിരഞ്ഞെടുപ്പിന് ജൂറിക്ക് നന്ദി. പുരസ്കാരം നേടിയ എല്ലാവരും വലിയ കയ്യടി അർഹിക്കുന്നവരാണ്. എല്ലാവർക്കും അഭിമനന്ദനങ്ങൾ. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണ്. താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്'

advertisement
ന്യൂഡൽഹി: മോഹൻലാലിനെ ‘റിയൽ ഒജി’ എന്നു വിശേഷിപ്പിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ്. ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിലാണ് മന്ത്രിയുടെ പരാമർശം. ആർപ്പുവിളികളോടെയാണ് മന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. ‘താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്’ എന്ന് മലയാളത്തിൽ പറഞ്ഞായിരുന്നു ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻലാലിനെ മന്ത്രിയുടെ അഭിനന്ദനം. മന്ത്രിയുടെ മലയാളത്തിലുള്ള പരാമർശത്തെ നിറ പുഞ്ചിരിയോടെയാണ് മോഹൻലാൽ സ്വീകരിച്ചത്.
താങ്കൻ ഒരു ഉഗ്രൻ ആക്ടർ ആണെന്ന് മലയാളത്തിലായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്
താങ്കൻ ഒരു ഉഗ്രൻ ആക്ടർ ആണെന്ന് മലയാളത്തിലായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്
advertisement

ഇതും വായിക്കുക: 'സിനിമ എന്റെ ആത്മാവിന്റെ സ്പന്ദനം'; ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് മോഹൻലാൽ

‘ഇത്രയും മികച്ച ചിന്തോദ്ദീപകമായ തിരഞ്ഞെടുപ്പിന് ജൂറിക്ക് നന്ദി. പുരസ്കാരം നേടിയ എല്ലാവരും വലിയ കയ്യടി അർഹിക്കുന്നവരാണ്. എല്ലാവർക്കും അഭിമനന്ദനങ്ങൾ. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണ്. താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്.

ഇതും വായിക്കുക: അഭിമാന നിമിഷം; മലയാളത്തിന്റെ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ‌ നിന്ന് ഏറ്റുവാങ്ങി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യഥാർത്ഥ ഇതിഹാസം! വലിയൊരു കയ്യടി അദ്ദേഹത്തിന് നൽകണം! ഈ ശബ്ദമൊന്നും പോരാ... വലിയ ആരവങ്ങളോടെ കയ്യടി നൽകണം. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.’- മന്ത്രി പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് പ്രധാനമന്ത്രി ദ്രൗപദി മുർമുവിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ഷാരുഖ് ഖാൻ ഏറ്റുവാങ്ങി. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരുഖിനെ തേടി അവാർഡ് എത്തിയത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്, ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്ക്'; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Open in App
Home
Video
Impact Shorts
Web Stories