അഭിമാന നിമിഷം; മലയാളത്തിന്റെ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ‌ നിന്ന് ഏറ്റുവാങ്ങി

Last Updated:

സ്വര്‍ണ്ണ കമലം, പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം

മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങുന്നു
മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങുന്നു
ന്യൂഡ‍ൽഹി: ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മലയാളത്തിന്‌‍റെ അഭിമാന താരം മോഹൻ ലാൽ ഏറ്റുവാങ്ങി. ‌ഡൽഹി വിഗ്യാൻ ഭവനിൽ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ വച്ചായിരുന്നു രാഷ്ട്രപതി മോഹൻലാലിന് പുരസ്കാരം സമ്മാനിച്ചത്. 2023 ലെ പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
മലയാളത്തില്‍ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്. നടന്‍ നിര്‍മ്മാതാവ് സംവിധായകന്‍ എന്നീ നിലകളിലെല്ലാം മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സ്വര്‍ണ്ണ കമലം, പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. 2004 ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിലൂടെ പുരസ്‌കാരം ഒരിക്കല്‍ കൂടി കേരളത്തിലേക്ക് എത്തുകയാണ്.
അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ നേടിയത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിന് ലഭിച്ചു. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച എഡിറ്റർ പുരസ്കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റർ മിഥുൻ മുരളിയാണ് അർഹനായത്. നോൺ ഫീച്ചർ സിനിമ വിഭാഗത്തിൽ എം കെ രാംദാസ് സംവിധാനം ചെയ്ത നെകൽ തിരഞ്ഞെടുക്കപ്പെട്ടു. പുരസ്കാര വിതരണത്തിനു ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അഭിമാന നിമിഷം; മലയാളത്തിന്റെ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ‌ നിന്ന് ഏറ്റുവാങ്ങി
Next Article
advertisement
കണ്ണൂരിൽ കുടിയന്മാരോട് എന്താ കരുതൽ! ഫിറ്റായാൽ മദ്യത്തിന്റെ അളവ് കുറയ്ക്കുന്ന ബാർ
കണ്ണൂരിൽ കുടിയന്മാരോട് എന്താ കരുതൽ! ഫിറ്റായാൽ മദ്യത്തിന്റെ അളവ് കുറയ്ക്കുന്ന ബാർ
  • കണ്ണൂരിലെ ബാറുകളിൽ ആദ്യ രണ്ട് പെഗ്ഗിന് ശേഷം മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ് കണ്ടെത്തി

  • പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 48 മില്ലി പാത്രം ഉപയോഗിച്ചതിന് വിജിലൻസ് 25000 രൂപ പിഴയിട്ടു

  • വ്യാജ അളവുപാത്രം ഉപയോഗിച്ച വിവരം ലീഗൽ മെട്രോളജിക്ക് അറിയിച്ച് കൂടുതൽ നടപടികൾ സ്വീകരിച്ചു

View All
advertisement