നീതിതേടി ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായും സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദൻ പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കുമെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
രണ്ട് ദിവസം മുമ്പ് ഉണ്ണി മുകുന്ദനെതിരെ മാനേജർ വിപിൻ പരാതി നൽകിയിരുന്നു. ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്‌തു മർദിച്ചു എന്നായിരുന്നു വിപിന്റെ ആരോപണം. കേസിൽ ഇൻഫോപാർക്ക് പൊലീസ് മാനേജർ വിപിൻ കുമാറിന്റെ മൊഴിരേഖപ്പെടുത്തുകയും ചെയ്തിരുന്നു.
advertisement
ഉണ്ണി മുകുന്ദന്‍ കരണത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു വിപിന്റെ പരാതി. എന്നാൽ, തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു വ്യാജ പരാതിയെന്നും തന്നെക്കുറിച്ച് മറ്റു താരങ്ങളോട് അപവാദപ്രചാരണം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് ഉണ്ണി മുകുന്ദൻ വിശദീകരിച്ചത്. ആരോപണങ്ങൾ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്നും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങൾക്കുമായാണ് വിപിൻ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി പറഞ്ഞിരുന്നു.