TRENDING:

ഇന്നുമെന്റെ കണ്ണുനീരിൽ... പാടിയഭിനയിച്ച ഉർവശിയുടെ സഹോദരൻ കമൽ റോയ് ഇനി ഓർമ

Last Updated:

കല്പന-ഉർവശി-കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും, പരേതനായ നടൻ നന്ദുവിന്റേയും സഹോദരനാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചലച്ചിത്ര നടി ഉർവശിയുടെ (Urvashi) സഹോദരൻ കമൽ റോയ് (Kamal Roy) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. കല്പന-ഉർവശി-കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും, പരേതനായ നടൻ നന്ദുവിന്റേയും സഹോദരനാണ്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള കമൽ റോയി അഭിനയിച്ച രംഗമുള്ള ഇന്നുമെന്റെ കണ്ണുനീരിൽ... എന്ന ഗാനം പ്രശസ്തമാണ്. കെ.ജെ. യേശുദാസ് ആണ് ഈ ഗാനത്തിന് പിന്നിലെ ശബ്ദം. മോഹൻലാലും, ഉർവശിയും വേഷമിട്ട യുവജനോത്സവം എന്ന സിനിമയിലേതാണ് ഈ ഗാനം. മറ്റൊരു യുവജനോത്സവ സമയത്തു തന്നെ നടന്റെ വിയോഗവർത്ത വന്നു എന്നത് തീർത്തും യാദൃശ്ചികം.
കമൽ റോയ്
കമൽ റോയ്
advertisement

ചെറുപ്രായത്തിൽ തന്നെ ഉർവശിയും സഹോദരങ്ങളും ബാലതാരങ്ങളായിട്ടുണ്ട്. അനുജൻ കമൽ റോയ് സായൂജ്യം എന്ന സിനിമയിൽ ജയൻ, സോമൻ, ജയഭാരതി എന്നിവർക്കൊപ്പം അഭിനിയിച്ചിട്ടുണ്ട്. ഇതിലെ പ്രശസ്തമായ കാലിത്തൊഴുത്തിൽ പിറന്നവനേ... എന്ന ഗാനരംഗത്തിൽ കമലിനെ കാണാം.

നടി വിനയ പ്രസാദ് വേഷമിട്ട 'ശാരദ' എന്ന പരമ്പരയിൽ കമൽ റോയ് സഹോദരന്റെ വേഷം ചെയ്യുകയും ഈ പരമ്പര ശ്രദ്ധനേടുകയും ചെയ്തിരുന്നു. ദിലീപ്, ദിവ്യ ഉണ്ണി എന്നിവർ വേഷമിട്ട 'കല്യാണ സൗഗന്ധികം' എന്ന ചിത്രത്തിലെ വില്ലൻ വേഷവും എടുത്തു പറയേണ്ടിയിരിക്കുന്നു.

advertisement

മക്കളുടെ പേരുകൾ ജാതിമതങ്ങൾക്ക് അതീതമാകണം എന്ന വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും നിർബന്ധം മക്കൾ അഞ്ചു പേർക്കും വ്യത്യസ്തത നിറഞ്ഞ പേരുകൾ ലഭിക്കാൻ കാരണമായി. ഇതിൽ കവിതാ മനോഹരി മാത്രം സിനിമയിൽ വന്നതും പേര് മാറ്റി ഉർവശിയായി. ഏറ്റവും ഇളയ സഹോദരൻ നന്ദു പ്രിൻസിന്റെ വിയോഗം കേവലം 17 വയസ് മാത്രം ഉള്ളപ്പോഴായിരുന്നു. നന്ദുവും ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. നന്ദുവിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ഇന്നും ഉത്തരം കിട്ടാതെ ബാക്കിയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Film actress Urvashi's brother Kamal Roy has passed away. He is the son of Chavara V.P. Nair and Vijayalakshmi. He is the brother of actresses Kalpana-Urvashi-Kalaranjini and the late actor Nandu. The song Innumente Kannuneeril..., which features Kamal Roy, who has acted in films and serials, is famous

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്നുമെന്റെ കണ്ണുനീരിൽ... പാടിയഭിനയിച്ച ഉർവശിയുടെ സഹോദരൻ കമൽ റോയ് ഇനി ഓർമ
Advertisement
Open in App
Home
Video
Impact Shorts
Web Stories