TRENDING:

Urvashi | ഉര്‍വശി നായികയാകുന്ന 'പാൻ പഞ്ചായത്ത്' ചിത്രം 'എൽ. ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് റിലീസ്; തിയതി പുറത്ത്

Last Updated:

ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ചലച്ചിത്ര താരം ഉർവശി (Urvashi), ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'എൽ ജഗദമ്മ എഴാം ക്ലാസ് ബി' മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി' സിനിമയുടെ പേരിലെ കൗതുകവും ഉർവശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം.
എൽ. ജഗദമ്മ ഏഴാം ക്ളാസ് ബി
എൽ. ജഗദമ്മ ഏഴാം ക്ളാസ് ബി
advertisement

സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി'യിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി.കെ. ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also read: L2 Empuraan | 'ഒരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്'; എമ്പുരാനെ പ്രകീർത്തിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

advertisement

എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : അനിൽ നായർ, സംഗീത സംവിധാനം : കൈലാസ് മേനോൻ,ലിറിക്സ് : ബി ഹരിനാരായണൻ, എഡിറ്റർ: ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റെജിവാൻ അബ്ദുൽ ബഷീർ, ആർട്ട് ഡയറക്ടർ : രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്: കുമാർ എടപ്പാൾ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ,ടൈറ്റിൽ കാലിഗ്രാഫി: നാരായണ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനിങ്: ജയറാം രാമചന്ദ്രൻ, പി.ആർ.ഒ.: പ്രതീഷ് ശേഖർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: L Jagadamma Ezham Class B is an upcoming Malayalam movie starring actor Urvashi in the lead role. It also marks the debut directorial of her husband Sivaprasad under the screen name Sivas. The film is slated for a release on May 2, 2025. The movie is touted as female-centric

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Urvashi | ഉര്‍വശി നായികയാകുന്ന 'പാൻ പഞ്ചായത്ത്' ചിത്രം 'എൽ. ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് റിലീസ്; തിയതി പുറത്ത്
Open in App
Home
Video
Impact Shorts
Web Stories