L2 Empuraan | 'ഒരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്'; എമ്പുരാനെ പ്രകീർത്തിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

Last Updated:

വിവാദങ്ങളിൽ ഉഴലുമ്പോൾ, പൃഥ്വിരാജിനും എമ്പുരാനും ഐക്യദാർഢ്യവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ്
ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ്
ആഗോളവരുമാനത്തിൽ 200 കോടി കടന്ന മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ ചിത്രം 'L2 എമ്പുരാൻ' 17 കട്ടുകൾക്ക് ശേഷം തിയേറ്ററുകളിൽ എത്താൻ തയാറെടുക്കുന്നു. വിവാദമായ ഭാഗങ്ങൾ എടുത്തുമാറ്റിയ ശേഷമാണ് ചിത്രം വീണ്ടും വരിക. കഴിഞ്ഞ ദിവസം വരെ ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടുകയാണ് ചിത്രം. സിനിമ വിവാദങ്ങളിൽ ഉഴലുമ്പോൾ, പൃഥ്വിരാജിനും എമ്പുരാനും ഐക്യദാർഢ്യവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വരുന്നു. ലിസ്റ്റിന്റെ വിശദമായ സോഷ്യൽ മീഡിയ പോസ്റ്റിലേക്ക്:
'മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റിൽ പറത്തി കുതിയ്ക്കുകയാണ് 'എമ്പുരാൻ'. ഇത് ഒരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാൻ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങൾ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. മികച്ച ഒരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെ മാത്രമല്ല, സിനിമാ ഇൻഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. 
advertisement
advertisement
ചർച്ചയാവാം, വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ. രാജു... ആദ്യമായി ഒരു വഴിവെട്ടുന്നവർക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനിമുതൽ നമ്മുടെ കൊച്ചു കേരളം ഭൂപടത്തിൽ മറ്റെല്ലാ ഭാഷകളോടും കിടപിടിയ്ക്കും. രാജു... ഇതിന് മുമ്പും ഈ അവഗണനകൾ ഒക്കെ നേരിട്ടത് ആണല്ലോ.. ഇത് ഒന്നും ഒരു പുതുമയുള്ള കാര്യം അല്ലാ!!  ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകൾ ഇറങ്ങുന്നു, അതിൽ ഒന്ന് മാത്രം ആണ് 'എമ്പുരാൻ'. സിനിമയെ സിനിമ മാത്രമായി കാണുക. മലയാള സിനിമയിലെ കളക്ഷൻ കണക്കുകൾ ഇനി രണ്ടായി വിഭജിക്കപ്പെടും. ബിഫോർ എമ്പുരാൻ, ആഫ്റ്റർ എമ്പുരാൻ. എമ്പുരാൻ ചരിത്രത്തിലേക്ക് !!! പൃഥ്വിരാജിനൊപ്പം സിനിമയ്ക്കൊപ്പം എന്നും എപ്പോഴും.'
advertisement
Summary: Producer Listin Stephen is all praise for Prithviraj Sukumaran movie L2 Empuraan
മലയാളം വാർത്തകൾ/ വാർത്ത/Film/
L2 Empuraan | 'ഒരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്'; എമ്പുരാനെ പ്രകീർത്തിച്ച് ലിസ്റ്റിൻ സ്റ്റീഫൻ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement