ഇതിനു ശേഷം പൃഥ്വിരാജ് ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റുകൾക്ക് താഴെയും വിമർശനങ്ങൾ തുടരുന്നുണ്ട്. ഇന്നലെ ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് താൻ അഭിനയിക്കുന്ന പുതിയ ചിത്രമായ കടുവയുടെ പോസ്റ്റർ പങ്കുവെച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെയാണ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി വാരിയൻകുന്നൻ തെറ്റായ തീരുമാനം എന്ന കമന്റിട്ടത്.
advertisement
അതേസമയം പൃഥ്വിരാജ് തൻ്റെ നല്ല സുഹൃത്താണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പലപ്പോഴും വിളിച്ച് അഭിനന്ദിയ്ക്കാറൊക്കെയുണ്ട്. ഈ വിഷയത്തിൽ നേരിട്ട് കണ്ടാൽ രണ്ട് ചീത്ത പറയണമെന്നുണ്ട്. എന്തായാലും
വാരിയംകുന്നൻ എന്ന സിനിമയിൽ നിന്നു പൃഥ്വിരാജ് പിന്മാറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
Variyam Kunnan ... worng dessions... Plssss.... എന്നാണ് അബ്ദള്ളകുട്ടിയുടെ കമന്റ്. എന്നാൽ കമന്റിൽ നിറയെ അക്ഷരതെറ്റാണെന്നത് ട്രോളിനും കാരണമായിട്ടുണ്ട്. പിന്നീട് worng എന്നെഴുതിയത് wrong എന്ന് തിരുത്തിയെങ്കിലും dessions എന്നത് decision ആക്കിയിട്ടില്ല.