TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു
- Published by:user_49
- news18-malayalam
Last Updated:
ടിക് ടോക് അണ് ഇന്സ്റ്റാള് ചെയ്യണമെന്നാവശ്യപ്പെട്ട് ആമസോണ് ജീവനക്കാര്ക്ക് ഇന്നലെ ഇ-മെയില് സന്ദേശം ലഭിച്ചിരുന്നു
സാൻഫ്രാൻസിസ്കോ: ചൈനീസ് വീഡിയോ ആപ്പായ ടിക്ടോക് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു. ടിക് ടോക് അണ് ഇന്സ്റ്റാള് ചെയ്യണമെന്നാവശ്യപ്പെട്ട് ആമസോണ് ജീവനക്കാര്ക്ക് ഇന്നലെയാണ് ഇ-മെയില് സന്ദേശം അയച്ചത്.
നിങ്ങളുടെ മൊബൈലില് ടിക് ടോക് ആപ് ഉണ്ടെങ്കില് അത് എത്രയും വേഗം അണ്ഇന്സ്റ്റാള് ചെയ്യണമെന്നായിരുന്നു ഇന്നലെ ജീവനക്കാർക്ക് ലഭിച്ച സന്ദേശം. വെള്ളിയാഴ്ച രാവിലെയാണ് നിര്ദേശം ഇ-മെയില് സന്ദേശമായി ജീവനക്കാര്ക്ക് ലഭിച്ചത്. സുരക്ഷാ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോകിനെതിരെ ആമസോണ് ഇത്തരമൊരു നീക്കം നടത്തിയത്.
You may also like:ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ടുലക്ഷം കടന്നു; ഏഴിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത് വെറും മൂന്നു ദിവസം കൊണ്ട് [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]
എന്നാല്, തങ്ങള്ക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലന്നതടക്കമുള്ള വിശദീകരണവുമായി ടിക് ടോക് തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ-മെയില് സന്ദേശം അബദ്ധത്തില് അയച്ചതാണെന്നും ടിക് ടോക്കിനോടുള്ള സമീപനം പഴയതു തന്നെയായിരിക്കുമെന്നും ആമസോണ് അറിയിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 11, 2020 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു