തിരുവനന്തപുരം: പൂന്തുറ പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊട്ടാരക്കര സ്വദേശിയായ ഈ ഉദ്യോഗസ്ഥൻ പൂന്തുറയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. സ്റ്റേഷനിലെ മറ്റു പൊലീസുകാരുമായും പ്രദേശവാസികളുമായും ഇദ്ദേഹം അടുത്ത് ഇടപഴകിയിട്ടുണ്ട്. അതേസമയം എസ്.ഐ സ്റ്റേഷൻ പരിധി വിട്ട് പുറത്തേക്ക് പോയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തിന്റെ പ്രഥമിക സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
ഇതിനിടെ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽപ്പെട്ട മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (67) മരിച്ചത് കോവിഡ് ബാധയെ തുടർന്നാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജിൽവച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ട്രിപ്പിൾ ലോക് ഡൗൺ തുടരും. നിയന്ത്രണങ്ങൽ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.