Also Read- Six points on Aaraattu | ആയിരം പേരുടെ ബയോ ബബിൾ; ആറാട്ട് കാണാൻ ആറ് കാരണങ്ങള്‍; ബി. ഉണ്ണികൃഷ്ണൻ
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇതിലെ ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്നൊരു ഗാനം റിലീസ് ചെയ്യുകയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ശബരീഷ് വർമ്മ ആലപിച്ച ആ ഗാനത്തിന് ശേഷം ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഒരു ഗാനം കൂടി എത്തിയിരിക്കുകയാണ്.
advertisement
Also Read- Rocketry: The Nambi Effect | 'റോക്കട്രി- ദി നമ്പി എഫക്ട്' റിലീസ് തിയതി പ്രഖ്യാപിച്ച് നായകന്‍ മാധവന്‍
'ചില്ലുമണി കായലിന്റെ...' എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും ആലപിച്ചിരിക്കുന്നത് ദയ ബിജിപാലും ആണ്. ബിജിപാൽ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. മനോഹരമായ ഈ മെലഡിയുടെ ദൃശ്യങ്ങളും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
Also Read- Kaveri | കാവേരി ഇനി ക്യാമറയ്ക്കു പിന്നിൽ; സംവിധായികയാവുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി
സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൽദോ ഐസക് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം ഫെബ്രുവരി 25ന് റിലീസ് ചെയ്യും.