Kaveri | കാവേരി ഇനി ക്യാമറയ്ക്കു പിന്നിൽ; സംവിധായികയാവുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി
- Published by:user_57
- news18-malayalam
Last Updated:
അഭിനയം, നിർമ്മാണം എന്നീ മേഖലകൾക്കു പുറമേയാണ് കാവേരി സംവിധായികയുടെ കുപ്പായം അണിയുന്നത്
ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി കാവേരി (Actor Kaveri) സംവിധായികയുടെ റോളിലേയ്ക്ക്. അഭിനയം, നിർമ്മാണം എന്നീ മേഖലകൾക്കു പുറമേയാണ് കാവേരി സംവിധായികയുടെ കുപ്പായം ഇടുന്നത്. K2K പ്രൊഡക്ഷൻസിന്റെ ബാനറിൽ തെലുങ്ക്, തമിഴ്, മലയാളം, കന്നട ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ, തെലുങ്ക്-തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചേതൻ ചീനുവാണ് പ്രധാന വേഷം ചെയ്യുന്നത്. ചേതൻ ചീനുവിന്റെ പോസ്റ്ററാണ് പ്രണയദിനത്തിൽ പുറത്തിറക്കിയത്.
#HappyValentinesday ❤️
& Dont miss your #VALENTINE 💔
⭐️ing @ChethanCheenu@kaverikalyani24 #MultilingualFilm#Alby 🎶 @achurajamani#K2KProductions #ProductionNo1#Telugu #Tamil #Malayalam#Kannada @onlynikil@UrsVamsiShekar @HarishVN1#manjugopinath pic.twitter.com/qfPXM27LVp
— Chethan Cheenu (@ChethanCheenu) February 14, 2022
advertisement
മണിരത്നത്തിന്റെ 'അഞ്ജലി'യിൽ ബാലതാരമായി, ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഹൊറർ കോമഡി ചിത്രമായ രാജുഗരിഗധി, ത്രില്ലർ ചിത്രമായ മന്ത്ര 2, നടി സുനൈനയുടെ കൂടെ സൂപ്പർഹിറ്റ് റൊമാന്റിക് ഡ്രാമ ചിത്രമായ 'പെല്ലികി മുന്ധു പ്രേമ കഥ', തുടങ്ങിയ ചിത്രങ്ങൾ കൂടാതെ, 'നാൻ സിഗപ്പു മനിതൻ' എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലും തന്റെ അഭിനയ പാടവം പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട് ചേതൻ.
#HappyValentinesday ❤️
& Dont miss your #Valentine 💔
⭐️ing @ChethanCheenu@kaverikalyani24 #MultilingualFilm#Alby 🎶 @achurajamani#K2KProductions #ProductionNo1#Telugu #Tamil #Malayalam#Kannada @onlynikil@UrsVamsiShekar @HarishVN1
@manjugopinathmanju pic.twitter.com/XBgiPQLYeQ
— Kaveri Kalyani (@kaverikalyani24) February 14, 2022
advertisement
ചിത്രത്തിൽ സുഹാസിനി മണിരത്നം, സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത്, സുബ്ബരാജു, ബ്ലാക്ക് പാണ്ടി എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നു. മലയാളത്തിൽ നിന്നും സൗമ്യ മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നു. കാവേരി തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുക.
ചിത്രത്തിന്റെ ഛായഗ്രാഹണം നിർവഹിക്കുന്നത് ആൽബി ആന്റണി, ശക്തി സരവണൻ എന്നിവരാണ്. അച്ചു രാജാമണിയാണ് സംഗീത സംവിധാനം. എഡിറ്റിംഗ്- ആന്റണി, പ്രവിൻ പുഡി, ആർട്ട് ജിത്തു, എസ്.വി. മുരളി.
advertisement
ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം പ്രണയവും ഉദ്വേഗവും, കോമഡിയും നിറഞ്ഞ ഒരു ബഹുഭാഷാ ത്രില്ലറായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Summary: Noted Malayalam actor Kaveri turns director with an untitled movie starring Chethan Cheenu in the lead. A poster from the movie was released on Valentine's Day. The movie is touted to be a bilingual thriller full of romance, suspense and comedy
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2022 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaveri | കാവേരി ഇനി ക്യാമറയ്ക്കു പിന്നിൽ; സംവിധായികയാവുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി