'ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ, സിംഗിൾ ആണ്'. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയ്ക്ക് രണ്ടര മിനിറ്റ് ട്രെയ്‌ലർ കൊണ്ട് എഴുന്നള്ളത്ത് ഒരുക്കിയ 'ആറാട്ട്' (Aaraattu) കാണാൻ ബിഗ് സ്ക്രീനുകൾ തയാറായിക്കഴിഞ്ഞു. മലയാളി കണ്ടുമറന്ന, ഇന്നും കാണാൻ ആഗ്രഹിക്കുന്ന, വീണ്ടും വീണ്ടും കണ്ടാലും മതിവരാത്ത മാസ്സ് ആക്ഷൻ രംഗങ്ങളിൽ മോഹൻലാലിനെ (Mohanlal) അവതരിപ്പിക്കുന്നു ഈ ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan) ചിത്രം.
സിനിമാ മേഖല ഇനിയും പ്രതിസന്ധിഘട്ടം തരണം ചെയ്തു കഴിയാത്ത വേളയിലും പുത്തൻ പടങ്ങൾ OTT കുട്ടിസ്ക്രീനുകളിൽ ഒതുങ്ങിക്കൂടേണ്ടതല്ല എന്ന വിശ്വാസത്തിൽ അടിയുറച്ച് ഫെബ്രുവരി 18ന് ഗോപനും ഗ്യാങ്ങും വെള്ളിത്തിരയിലെത്തുന്നു.
വമ്പൻ അവകാശവാദങ്ങളില്ലാതെ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ ന്യൂസ് 18 നോട്.
'ആറാട്ട്' കാണാൻ ആറു കാരണങ്ങൾ:
1. മാസ്സ്-മസാല-എന്റർടൈൻമെന്റ് വിഭാഗത്തിൽ മലയാളത്തിൽ ഒരു സൂപ്പർ സ്റ്റാർ ചിത്രം വന്നിട്ട് നാളേറെയായി. ലാൽ സാർ ഇത്തരം സിനിമകൾ ഏറെ ചെയ്തതാണ്. പക്ഷേ മുൻപ് ചെയ്ത അത്തരം സിനിമകളുമായി തട്ടിച്ചുനോക്കിയാൽ ഒരു വലിയ ഇടവേളയുണ്ട്. അതാണ് 'ആറാട്ട്'.
2. മൂന്ന് പതിറ്റാണ്ടിനുശേഷം എ.ആർ. റഹ്മാൻ സഹകരിക്കുന്ന മലയാള ചിത്രം.
3.കോവിഡ് ആദ്യതരംഗത്തിൽ ഒരു ബിഗ് ബജറ്റ് സിനിമ എന്ന വെല്ലുവിളി ഏറ്റെടുത്ത് ചെയ്ത ചിത്രമാണ്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ അസംഭവ്യം എന്ന് വിളിക്കാവുന്ന സാഹചര്യത്തിൽ ചിത്രം മുന്നോട്ടുപോയി.
4. ആയിരം പേരെ ഉൾക്കൊള്ളിച്ച രംഗം ഉൾപ്പെടെ സിനിമയിലുണ്ട്. അവരെയെല്ലാം RT–PCR ടെസ്റ്റ് നടത്തി. ഒരു ഗ്രാമത്തിൽ ബയോ ബബിൾ (bio bubble) സൃഷ്‌ടിച്ചുകൊണ്ടായിരുന്നു ചിത്രീകരണം
5. ആറാട്ടിന് 37 കോടി രൂപ മുതൽമുടക്കാണ്. ആ സിനിമ OTT സാധ്യതകളിലേക്ക് പോകാതെ തിയേറ്റർ റിലീസിനായി കാത്തുവച്ചു. തിയേറ്റർ അനുഭവമാണ് ഈ സിനിമയ്ക്കു വേണ്ടത്.
6. രണ്ടര മണിക്കൂറിൽ നാലു പാട്ടുകളും നാലു ആക്ഷൻ സീക്വൻസുകളുമായി 'ആറാട്ട്' കാണാം. മറ്റു അവകാശവാദങ്ങളൊന്നും ഞങ്ങൾ ഉയർത്തുന്നില്ല.
നെയ്യാറ്റിൻകര ഗോപൻ എന്ന ഭൂമി ഇടപാടുകാരനായ മോഹൻലാൽ കഥാപാത്രം തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് നടത്തുന്ന പ്രത്യേകലക്ഷം വച്ചുള്ള യാത്രയാണ് സിനിമയുടെ പ്രമേയം.
Summary: Mohanlal movie 'Aaraattu' is getting ready to take off after a long wait. The B. Unnikrishnan directorial stood the test of time and battled many odds before it was finalised for a big screen extravaganza for audience on February 18, 2022. Aaraattu started its journey when Covid 19 pandemic was at its peak during the first outbreak. Here's what to expect from a Mohanlal mass entertainerഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.