TRENDING:

വിധു പ്രതാപിന്റെ വീട്ടിൽ പ്രേതബാധയോ? വിധുവും ഭാര്യയും ചേർന്നുള്ള ഹൊറർ സീരീസിന്റെ ട്രെയ്‌ലർ

Last Updated:

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ സീരീസിൽ ഡിജിറ്റൽ വീഡിയോകളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറും ഒരു പ്രധാന വേഷത്തിലെത്തുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രസകരമായ വീഡിയോകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുള്ള താരദമ്പതികളായ വിധു പ്രതാപും (Vidhu Prathap) ദീപ്തിയും (Deepthi Vidhu Prathap) പുതിയൊരു മിനി വെബ് സീരീസുമായി (mini web series) വരുന്നു. JSUT FOR HORROR എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വീട്ടിൽ പ്രേതബാധയുണ്ടോ എന്ന് സംശയിക്കുന്ന വിധുവും ദീപ്തിയുമാണ് ട്രെയ്‌ലറിൽ. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ സീരീസിൽ ഡിജിറ്റൽ വീഡിയോകളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറും ഒരു പ്രധാന വേഷത്തിലെത്തുന്നു. ഒരു ക്ലോക്കും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുമായി ചിരിയുടെ മേമ്പൊടിയിൽ ഒരുക്കിയിരിക്കുന്ന സീരീസ് വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും.
ജസ്റ്റ് ഫോർ ഹൊറർ
ജസ്റ്റ് ഫോർ ഹൊറർ
advertisement

നിലവിൽ ആറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സാണ് വിധു പ്രതാപിന്റെ യൂട്യൂബ് ചാനലിൽ. ഗായകനായ വിധു പ്രതാപും, നർത്തകിയായ ഭാര്യ ദീപ്തി വിധുവും തമാശയ്ക്ക് തുടങ്ങിയ കപ്പിൾ വീഡിയോകൾ വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വീഡിയോകൾ കൂടുതൽ ജനപ്രീതി നേടിയതോടുകൂടി, വളരെ പ്രൊഫഷണലായി തന്നെ ഓരോ വീഡിയോകളും അവർ ഷൂട്ട് ചെയ്യാൻ തുടങ്ങി. ക്വാളിറ്റിയുള്ള വീഡിയോകൾ പുറത്തിറങ്ങിയതോടെ, സബ്സ്ക്രൈബേഴ്‌സിന്റെ എണ്ണം പെട്ടെന്നുയർന്നു. യാതൊരു ദ്വയാർത്ഥ പ്രയോഗങ്ങളും ഇല്ലാത്ത ഫാമിലി ഫ്രണ്ട്‌ലി വീഡിയോകൾ പുറത്തിറക്കുന്നത് കൊണ്ട് തന്നെ വിധു പ്രതാപിന്റെ ചാനലിൽ വലിയൊരു വിഭാഗവും കുടുംബപ്രേക്ഷകരാണ്. അവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു സീരീസ് തന്നെയായിരിക്കും പുറത്തിറങ്ങാനിരിക്കുന്നതും.

advertisement

ആദർശ് നാരായൺ ആണ് മിനി വെബ് സീരീസിന്റെ സംവിധാനം. നിർമ്മാണം: പ്രീതി ശശിധരൻ. സുദേവ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാളവികയും, മ്യൂസിക് അമലും നിർവഹിക്കുന്നു. വിധു പ്രതാപും, ഭാര്യയും ഒന്നിച്ചുള്ള വീഡിയോകൾക്ക് വലിയൊരു പ്രേക്ഷകർ തന്നെയുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Vidhu Prathap and Deepthi Vidhu Prathap are coming up with a horror web series Jsut For Hororr. Trailer of the film has just been released online. Touted as a mini-series, the short video incorporates visuals related to what seems to be a spooky presence inside the home of a couple

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
വിധു പ്രതാപിന്റെ വീട്ടിൽ പ്രേതബാധയോ? വിധുവും ഭാര്യയും ചേർന്നുള്ള ഹൊറർ സീരീസിന്റെ ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories