TRENDING:

വീണ്ടും പ്രായക്കൂടുതലുള്ള കഥാപാത്രമാവാൻ വിജയരാഘവൻ; ഔസേപ്പിൻ്റെ ഒസ്യത്ത് ആരംഭിച്ചു

Last Updated:

ഒരിക്കൽക്കൂടി തന്നെക്കാൾ പ്രായക്കൂടുതലുള്ള കഥാപാത്രമായി വിജയരാഘവൻ സ്‌ക്രീനിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോടമഞ്ഞിന്റെയും മഴയുടെയും അകമ്പടിയോടെ ഒരു പുതിയ മലയാള സിനിമയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു. ഒരിക്കൽക്കൂടി തന്നെക്കാൾ പ്രായക്കൂടുതലുള്ള കഥാപാത്രമായി വിജയരാഘവൻ സ്‌ക്രീനിൽ എത്തുന്ന സിനിമയാണിത്. 'ഔസേപ്പിൻ്റെ ഒസ്യത്ത്' (Ouseppinte Osyathu) എന്ന് പേരിട്ട ചിത്രം നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്നു. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് നിർമാണം. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ശരത്ചന്ദ്രൻ ഏറെക്കാലമായി ബാംഗ്ളൂരിൽ ആഡ് ഫിലിമുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു പോരുകയാണ്.
ഔസേപ്പിൻ്റെ ഒസ്യത്ത്
ഔസേപ്പിൻ്റെ ഒസ്യത്ത്
advertisement

ഏലപ്പാറ - വാഗമൺ റൂട്ടിലൂടെ സഞ്ചരിച്ചെത്തുന്ന ഒരു കുന്നിൻ മുകളിലെ മനോഹരമായ തേയിലത്തോട്ടങ്ങളുടെയും ഏലത്തോട്ടത്തിൻ്റേയും നടുവിലായി സ്ഥിതി ചെയ്യുന്ന വലിയ എസ്റ്റേറ്റ് ബംഗ്ളാവിലായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത്. ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ കൂടിയാണ് ഈ ബംഗ്ളാവ്. കേന്ദ്ര കഥാപാത്രമായ ഔസേപ്പിൻ്റെ തറവാടായാണിവിടം ചിത്രീകരിക്കുന്നതെന്ന് സംവിധായകനായ ശരത്ചന്ദ്രൻ പറഞ്ഞു.

ക്രൈസ്തവ, ഹിന്ദു, മുസ്ലീം മതാചാര്യന്മാരായ ഫാദർ ജോമിൻ, അനീഷ് തിരുമേനി, നിസ്സാമുദ്ദീൻ ഉസ്താദ് എന്നിവരുടെ സർവ്വമത പ്രാർത്ഥനയോടെയാണ് ലളിതമായ പൂജാ ചടങ്ങിന് തുടക്കമിട്ടത്.

advertisement

തുടർന്ന് നിർമ്മാതാവ് എഡ്വേർഡ് ആൻ്റണി സ്വിച്ചോൺ കർമ്മവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുശിൽ തോമസ് ഫസ്റ്റ് ക്ലാപ്പും നൽകി ചിത്രീകരണത്തിനു തുടക്കമിട്ടു.

നിർമ്മാതാവ് എഡ്വേർഡ് ആൻ്റണി, വിജയരാഘവൻ, സംവിധായകൻ ശരത്ചന്ദ്രൻ, ജോജി മുണ്ടക്കയം, ഹേമന്ത് മേനോൻ, അഞ്ജലി കൃഷ്ണ, സുശീൽ തോമസ്, സ്ലീബാ വർഗീസ്, ഫസൽ ഹസൻ (തിരക്കഥാകൃത്ത് ) സിൻജോ ഒറ്റത്തൈക്കൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കുകയുണ്ടായി.

ഇമോഷണൽ ഫാമിലി ഡ്രാമയെന്ന് ചിത്രത്തെ ഒറ്റവാക്കിൽ നിർവ്വചിക്കാം.

അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാന്ന് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്.

advertisement

കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിൻ്റെ ഉടമയായ ഔസേപ്പിൻ്റേയും മൂന്നാൺമക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.

ജീവിതത്തിൻ്റെ നെഗളിപ്പുകൾ ആവോളം ആഘോഷിച്ച ഔസേപ്പ് ഇന്ന് എൺപതിൻ്റെ നിറവിലാണ്. ഇന്നും ഉറച്ച മനസ്സും ശരീരവുമായി ജീവിക്കുന്നു.

ഈ കുടുംബത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു പ്രശ്നം ആ കുടുംബത്തെ സംഘർഷത്തിൻ്റെ മുൾമുനയിലേക്കു നയിക്കുന്നു.

ഈ പ്രശ്നത്തിൻ്റെ പരിഹാരം തേടാനുള്ള ശ്രമങ്ങളാണ് ചിത്രത്തിൻ്റെ പിന്നീടുള്ള കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.

എൺപതുകാരനായ ഔസേപ്പിനെ വിജയരാഘവൻ ഭദ്രമാക്കുന്നു.

advertisement

ദിലീഷ് പോത്തൻ കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് മക്കളെ പ്രതിധീകരിക്കുന്നത്. ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് ഏലിയാ, അഞ്ജലി കൃഷ്ണ ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ.

സംഗീതം- സുമേഷ് പരമേശ്വർ, ഛായാഗ്രഹണം - അരവിന്ദ് കണ്ണാ ബിരൻ

എഡിറ്റിംഗ്- ബി. അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ എസ്. കർമ്മ, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ്, സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ - നിക്സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ- ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുട്ടിക്കാനം, ഏലപ്പാറ, പീരുമേട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ശ്രീജിത്ത് ചെട്ടിപ്പടി.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വീണ്ടും പ്രായക്കൂടുതലുള്ള കഥാപാത്രമാവാൻ വിജയരാഘവൻ; ഔസേപ്പിൻ്റെ ഒസ്യത്ത് ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories