TRENDING:

'കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് ഇപ്പോ മനസ്സിലായി'; ആദിപുരുഷിനെ ട്രോളി സെവാഗും

Last Updated:

ആദിപുരുഷിനെ പരിഹസിച്ച് സെവാഗും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏറെ പ്രതീക്ഷയോടെയാണ് പ്രഭാസിന്റെ ആദിപുരുഷ് തിയേറ്ററുകളിലെത്തിയതെങ്കിലും റിലീസിനു പിന്നാലെ കടുത്ത വിമർശനമാണ് ചിത്രം നേരിട്ടത്. സോഷ്യൽമീഡിയയിലെ ട്രോളുകളിലും മീമുകളിലുമെല്ലാം ആദിപുരുഷും അതിലെ താരങ്ങളും നിറഞ്ഞു നിൽക്കുകയാണ്.
news 18
news 18
advertisement

600 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം സാങ്കേതികമായിലും സംഭാഷണങ്ങളിലുമെല്ലാം പൂർണ പരാജയമാണെന്ന് കണ്ടവർ പറയുന്നു.

ഇപ്പോഴിതാ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗും ആദിപുരുഷിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്. ഇതിനിടയിൽ രാമായണം സീരിയലിൽ ഭാഗമായവും നിരവധി പ്രമുഖരും ചിത്രത്തെ വിമർശിച്ചിട്ടുണ്ട്.

advertisement

ഏറ്റവും ഒടുവിലാണ് സെവാഗിന്റെ പരിഹാസം. ആദിപുരുഷ് കണ്ടതിനു ശേഷം പ്രഭാസിന്റെ മുൻ ചിത്രം ബാഹുബലിയുമായി ബന്ധിപ്പിച്ചായിരുന്നു സെവാഗിന്റെ ട്രോൾ.

ആദിപുരുഷ് കണ്ടപ്പോഴാണ് കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. കൂടുതലൊന്നുമില്ല, ഒപ്പം ചിരിക്കുന്ന ഒരു സ്മൈലിയും മാത്രം. എന്തായാലും സെവാഗിന്റെ ട്വീറ്റ് ഇതിനകം വൈറലാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുറത്തിറങ്ങി ആദ്യ ആഴ്ച്ച പിന്നിടുമ്പോൾ ചിത്രം തിയേറ്ററുകളിൽ നിന്ന് ഒഴിയുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്. ഒമ്പതാം ദിവസം എല്ലാ ഭാഷകളിലുമായി വെറും ഒമ്പത് കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് ഇപ്പോ മനസ്സിലായി'; ആദിപുരുഷിനെ ട്രോളി സെവാഗും
Open in App
Home
Video
Impact Shorts
Web Stories