TRENDING:

The RajaSaab | ഇക്കുറിയെങ്കിലും ബാഹുബലിയോളം എത്തുമോ? പ്രഭാസിന്റെ രാജാസാബിന്റെ വരവിൽ എന്ത് പ്രതീക്ഷിക്കാം?

Last Updated:

ബാഹുബലിക്ക് ശേഷം നടൻ പ്രഭാസ് വീണ്ടും അതേ മൈലേജ് പിടിക്കുമോ എന്ന ചോദ്യം വര്ഷങ്ങളായി കേട്ടുവരികയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബാഹുബലിക്ക് ശേഷം നടൻ പ്രഭാസ് വീണ്ടും അതേ മൈലേജ് പിടിക്കുമോ എന്ന ചോദ്യം വര്ഷങ്ങളായി കേട്ടുവരികയാണ്. പ്രഭാസിന്റെ അടുത്ത ചിത്രം 'രാജാ സാബി'ന്‍റെ ടീസർ പുറത്ത് വന്നു. ആരാധകരുടെ ആഘോഷങ്ങള്‍ അലയടിച്ചുയർന്ന രാവിലാണ് ഹൈദരാബാദ് വെച്ച് ഈ ഹൊറർ-ഫാന്‍റസി ചിത്രത്തിന്‍റെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്. ഇന്ത്യ കണ്ട സമീപകാലത്തെ ഏറ്റവും വലിയ ടീസർ ലോഞ്ച് ആയിരുന്നു ഇത്. ഡിസംബർ 5 നാണ് മാരുതി തിരിക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്.
ദി രാജാസാബ് ടീസർ
ദി രാജാസാബ് ടീസർ
advertisement

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയുള്ളതാണ് ടീസര്‍. ടീസറിൽ സംഗീത മാന്ത്രികൻ തമൻ എസ്., ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്ന സംഗീതം ചിത്രത്തിന്‍റെ ടോട്ടൽ മൂഡ് തന്നെ പ്രേക്ഷകരിലേക്ക് പകരുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ-ഫാന്‍റസി സെറ്റിനുള്ളിൽ ഒരുക്കിയ ടീസർ ലോഞ്ച് ഇവന്‍റ്, മാധ്യമങ്ങൾക്ക് 'ദി രാജാസാബി'ന്‍റെ വിചിത്ര പ്രപഞ്ചത്തിന്‍റെ ഉള്ളറകളിലെ രഹസ്യങ്ങളിലേക്കുള്ള പ്രവേശികയായിരുന്നു. രഹസ്യങ്ങള്‍ നിറഞ്ഞ, മിന്നിമറയുന്ന മെഴുകുതിരി വെളിച്ചത്തിനു നടുവിൽ നിശബ്ദത തളം കെട്ടി നിൽക്കുന്ന, കോടമഞ്ഞിന്‍റെ കുളിരുള്ള, നിഴലുകള്‍ നൃത്തമാടുന്ന ഇടനാഴികളിലൂടെ തുറക്കുന്ന ഹവേലിയുടെ അകത്തളങ്ങള്‍ക്ക് നടുവിലാണ് ക്ഷണിക്കപ്പെട്ടവർക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്. ബിഗ് സ്ക്രീനിൽ ഏവരും സാക്ഷികളാകാൻ പോകുന്ന പേടിപ്പെടുത്തുന്ന കാഴ്ചകളിലേക്കുള്ള സൂചനയാണിതെന്ന് പറയാം.

advertisement

പ്രഭാസിനൊപ്പം സംവിധായകൻ മാരുതി, നിർമ്മാതാവ് ടി.ജി. വിശ്വ പ്രസാദ്, സംഗീത സംവിധായകൻ തമൻ എസ്. എന്നിവർ സ്റ്റേജിലേക്ക് എത്തിയപ്പോള്‍ ആയിരക്കണക്കിന് ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് അവരെ സ്വീകരിച്ചത്. പ്രഭാസിന്‍റെ തിരിച്ചുവരവ് മാത്രമല്ല, ബിഗ് സ്ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലേക്കുള്ള അദ്ദേഹത്തിന്‍റെ ധീരമായ ചുവടുവയ്പ്പ് ആഘോഷിക്കുന്ന ഒരു ഉത്സവം പോലെയായിരുന്നു ലോഞ്ച് നടന്നത്.

advertisement

ടീസറിൽ, പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണെത്തിയിരിക്കുന്നത്. അതിരറ്റ ഊർജ്ജവും ആകർഷണീയതുമായ ഒരു ലുക്കും, മറ്റൊന്ന് ഇരുണ്ടതും നിഗൂഢവുമായ പേടിപ്പിക്കുന്ന വേഷപ്പകർച്ചയുമാണ്. "രാജാസാബിലൂടെ, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സിനിമ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ ഒരു അതിശയകരമായ ലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും", എന്ന് നി‍ർമ്മാതാവ് ടി.ജി. വിശ്വപ്രസാദിന്‍റെ വാക്കുകള്‍. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്താൻ ഒരുങ്ങുന്നത്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

advertisement

മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
The RajaSaab | ഇക്കുറിയെങ്കിലും ബാഹുബലിയോളം എത്തുമോ? പ്രഭാസിന്റെ രാജാസാബിന്റെ വരവിൽ എന്ത് പ്രതീക്ഷിക്കാം?
Open in App
Home
Video
Impact Shorts
Web Stories