TRENDING:

KPAC Lalitha: മഹേശ്വരിയമ്മയെ ലളിതയാക്കി; തന്റെ ജീവിതത്തിൽ ആരാണ് തോപ്പിൽ ഭാസി? ആത്മകഥയിൽ പറയുന്നത്

Last Updated:

ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിർവചിക്കാനാകാത്തത്. എന്ത്, എന്തിന്, എങ്ങനെ എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാൽ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസിയും (Thoppil Bhasi)  നടി കെപിഎസി ലളിതയും (KPAC Lalitha) തമ്മിലുണ്ടായിരുന്നത് ഗാഢമായ ആത്മബന്ധം. മഹേശ്വരിയെ കെപിഎസി ലളിതയാക്കിയ തോപ്പിൽ ഭാസിയാണ്. 'കഥ തുടരും' എന്ന തന്റെ ആത്മകഥയിൽ തോപ്പിൽ ഭാസിയുമായുള്ള ബന്ധത്തെ കുറിച്ച് കെപിഎസി ലളിത തന്നെ പറയുന്നുണ്ട്.
advertisement

1964 സെപ്റ്റംബർ 4ന് കെപിഎസിയിൽ അഭിമുഖത്തിന് ചെല്ലുമ്പോഴായിരുന്നു തോപ്പിൽ ഭാസിയെ ലളിത ആദ്യമായി കാണുന്നത്. തന്റെ ആദരവുകളിലേക്കും സ്നേഹങ്ങളിലേക്കും ജീവിതവിജയങ്ങളിലേക്കും ആണ് ആ മനുഷ്യൻ കയറിവന്നത് എന്ന് ലളിത പറയുന്നു.

അദ്ദേഹവുമായുള്ള ബന്ധത്തെപ്പറ്റി ആത്മകഥയിൽ ലളിത ഇങ്ങനെ പറയുന്നു...

ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിർവചിക്കാനാകാത്തത്. എന്ത്, എന്തിന്, എങ്ങനെ എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാൽ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്.

ഭാസിച്ചേട്ടനുമായി എനിക്കുള്ള ബന്ധം അത് എങ്ങനെയാണെന്നൊന്നും എന്നോടു ചോദിക്കരുത്. ഒരുതരം ആത്മബന്ധം. അത് നമ്മുടെ ഉള്ളിന്റെയുള്ളിലുള്ളതാണ്. തികച്ചും വ്യക്തിപരവും സ്വകീയവും. ഏതു തരത്തിൽ വേണമെങ്കിലും നിങ്ങൾക്കതെടുക്കാം, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

advertisement

Also Read- കെപിഎസി ലളിത - ഇന്നസെന്റ്; മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോംബോ

ഇന്നും ഒരു സിനിമയിലഭിനയിക്കാനോ മേക്കപ്പിടാനോ തുടങ്ങും മുൻപ് ഞാൻ ഭാസിച്ചേട്ടനെ മനസ്സുകൊണ്ട് നമസ്കരിക്കും. അച്ഛൻ, അമ്മ, എന്റെ മക്കളുടെ അച്ഛൻ, ഭാസിച്ചേട്ടൻ ഈ നാലുപേരെയാണ് ഞാനാദ്യം നമസ്കരിക്കുന്നത്. അതുകഴിഞ്ഞിട്ടേ ഞാൻ ദൈവത്തെ വിളിക്കാറുള്ളൂ. ഇന്നുമതേ, എന്നുമതേ. എന്റെ കണ്ണുകൾ അടയുന്നതുവരെ അങ്ങനെയായിരിക്കും. ‌‌‌

Also Read- KPAC Lalitha: 'ഞാൻ ഒരാങ്ങളേടെ നെലേലാ തമ്പിസാറിനെ കാണുന്നത്'; കെപിഎസി ലളിതയെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി

advertisement

ഭാസിച്ചേട്ടനും ഞാനുമായുള്ള ഗാഢമായ ആത്മബന്ധം എന്താണെന്ന് ചോദിച്ചാൽ അതിനപ്പുറത്തേക്ക് ഒരു ബന്ധവുമില്ലെന്നായിരിക്കും എന്റെ മറുപടി. എന്റെ ദൈവമായിട്ടെടുക്കാം, അമ്മയായിട്ടെടുക്കാം, അച്ഛനായിട്ടെടുക്കാം, സ്നേഹിതനായിട്ടെടുക്കാം, ഇഷ്ടകാമുകനുമായിട്ടെടുക്കാം..... എന്നോടു ചിലർക്കെങ്കിലും വെറുപ്പുണ്ടാകാൻ കാരണവും ഇതുതന്നെയായിരിക്കണം.

Also Read- KPAC Lalitha: ഭാർഗവി; ഏലിയാമ്മ; ഭാസുരക്കുഞ്ഞമ്മ; കൊച്ചമ്മിണി; നാരായണി; കെപിഎസി ലളിത വിസ്മയിപ്പിച്ച വേഷങ്ങൾ

അരോടും പറയാതെ, എന്നോടുപോലും പറയാതെ ഭാസിച്ചേട്ടൻ എനിക്കുവേണ്ടി ഒരുപാടുകാര്യങ്ങൾ ചെയ്തു. ഭാസിച്ചേട്ടന്റെ പേനയിലൂടെ ഉയിർകൊണ്ട കഥാപാത്രങ്ങളിലൂടെയാണ് ഞാൻ സിനിമയിലെത്തിയത്. എനിക്കുവേണ്ടി മാത്രം സൃഷ്ടിച്ച കഥാപാത്രങ്ങളാണ് എന്നുപോലും തോന്നും. അതായിരുന്നു എനിക്കു കിട്ടിയ അനുഗ്രഹം. അല്ലെങ്കിൽ ഇത്രയും വലിയ വേഷത്തിനൊക്കെ ആരാണ് അക്കാലത്ത് എന്നെ വിളിക്കുക?

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഞാനോർക്കുന്നു, കെപിസിസിയിൽ ചേർന്ന ഒരാഴ്ച കഴിഞ്ഞപ്പോൾ ഭാസിച്ചേട്ടൻ എന്നെ അടുത്തേക്കുവിളിച്ചു പറഞ്ഞു. എനിക്കൊരൊറ്റ പെങ്ങളേയുള്ളൂ- ഭാർഗവി. ഞാനതുപോലെയാണ് നിന്നെ കാണുന്നത്. ആ ബന്ധം പിന്നീട് ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോട് ചോദിക്കരുത്. അത് വ്യക്തിപരമായിട്ടുള്ള എന്റെ കാര്യമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
KPAC Lalitha: മഹേശ്വരിയമ്മയെ ലളിതയാക്കി; തന്റെ ജീവിതത്തിൽ ആരാണ് തോപ്പിൽ ഭാസി? ആത്മകഥയിൽ പറയുന്നത്
Open in App
Home
Video
Impact Shorts
Web Stories