KPAC Lalitha-Innocent| കെപിഎസി ലളിത - ഇന്നസെന്റ്; മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോംബോ

Last Updated:

ഇരുവരുടെയും കെമിസ്ട്രി വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ തീർത്തു

അന്തരിച്ച കെപിഎസി ലളിതയും ഇന്നസെന്റും മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളാണ്. ഒരുമിച്ച് അഭിനയിച്ചപ്പോഴെല്ലാം ഇരുവരുടെയും കെമിസ്ട്രി വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ തീർത്തു. ഇന്നസെന്റ്- കെപിഎസി ലളിത കൂട്ടുകെട്ടിൽ പിറന്ന ഹാസ്യരംഗങ്ങൾ എക്കാലത്തെയും ഹിറ്റുകളാണ്. മലയാളിയുടെ പ്രിയപ്പെട്ട താരജോഡിയായി മാറി ഈ കൂട്ടുകെട്ട്.
മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്‌നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, പാവം പാവം രാജകുമാരൻ, അപൂർവം ചിലർ, അങ്ങനെ നീളുന്നു ഇരുവരും തകർത്തഭിനയിച്ച സിനിമകളുടെ പട്ടിക.
advertisement
ചില സിനിമകളിൽ കെപിഎസി ലളിത തന്നെ വേണമെന്ന് നിർമാതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ഇന്നസെന്റ്
പറഞ്ഞു. മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത നടിയാണ് കെപിഎസി ലളിതയെന്നും ഇന്നസെന്റ് അനുസ്മരിച്ചു.
തോപ്പിൽഭാസിയുടെ 'കൂട്ടുകുടുംബം' എന്ന നാടകം 1969ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിതയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'ഒതേനന്റെ മകൻ', 'വാഴ്വെ മായം', 'ത്രിവേണി', 'അനുഭവങ്ങൾ പാളിച്ചകൾ', 'ഒരു സുന്ദരിയുടെ കഥ', 'സ്വയംവരം' തുടങ്ങി ഒട്ടനവധി തുടക്കകാല ചിത്രങ്ങൾ. സഹനായിക വേഷങ്ങളിലാണ് തുടക്കത്തിൽ തിളങ്ങിയത്.
advertisement
'വിയറ്റ്നാം കോളനി'യിലെ പട്ടാളം മാധവി, 'കോട്ടയം കുഞ്ഞച്ചനി'ലെ ഏലിയാമ്മ, 'പിടക്കോഴി കൂവൂന്ന നൂറ്റാണ്ടി'ലെ പുരുഷവിരോധിയായ സൂപ്രണ്ട്, 'ഐസ്ക്രീമി'ലെ എലിസബത്ത്, 'ഗോഡ്ഫാദറി'ലെ കൊച്ചമ്മിണി, 'മേഘ'ത്തിലെ ആച്ചയമ്മ, 'പൈ ബ്രദേഴ്സി'ലെ അല്ലു, 'സി.ഐ.ഡി ഉണ്ണികൃഷ്ണനി'ലെ അമ്മ, 'മണിച്ചിത്രത്താഴി'ലെ ഭാസുര, 'ഇഞ്ചക്കാടൻ മത്തായി'യിലെ ഏലിക്കുട്ടി, 'കാട്ടുകുതിര'യിലെ കല്യാണി, 'പൊൻമുട്ടയിടുന്ന താറാവി'ലെ ഭാഗീരഥി, 'സന്ദേശ'ത്തിലെ ലത, 'ആദ്യത്തെ കൺമണി'യിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടിനിടെ വെള്ളിത്തിരയിൽ നിറഞ്ഞാടി.
advertisement
സ്​​ത്രീ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്ലാ​ത്ത അ​ടൂ​രി​​ന്‍റെ 'മ​തി​ലു​ക​ൾ' എ​ന്ന ചി​ത്ര​ത്തി​ൽ രം​ഗ​ത്തു​വ​രാ​തെ സം​ഭാ​ഷ​ണം കൊ​ണ്ടു​മാ​ത്രം സ​ജീ​വ​മാ​യ നാ​രാ​യ​ണി എ​ന്ന ത​ട​വു​കാ​രി​ക്ക്​ ​ശ​ബ്​​ദം ന​ൽ​കി​യും ലളിത ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.​ ക്യാ​ര​ക്​​ട​ർ റോ​ളു​ക​ളി​ലും ന​ർ​മ​വേ​ഷ​ങ്ങ​ളിലും ഒ​രുപോ​ലെ തി​ള​ങ്ങിയ ലളിതക്ക്​ ​1991​ൽ 'അ​മ​'ര​ത്തി​ലൂ​ടെ​യും 2000ത്തി​ൽ '​ശാ​ന്ത'​ത്തി​ലൂ​ടെ​യും മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേടി. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
KPAC Lalitha-Innocent| കെപിഎസി ലളിത - ഇന്നസെന്റ്; മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോംബോ
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement