നടൻ നുണ പ്രചാരണം നടത്തുകയും, അമ്മയെ അപകീർത്തിപ്പെടുത്തുന്നുവെന്നും ആയിരുന്നു അമ്മയുടെ ആരോപണം. ഏഴു ദിവസത്തിനുള്ളിൽ തിലകനോട് മറുപടി ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നു. എവിടെ എപ്പോൾ എങ്ങനെ അപകീർത്തിപ്പെടുത്തിയെന്നതിൽ വ്യക്തതയില്ല എന്നായിരുന്നു തിലകന്റെ മറുപടി. ഇതേ തുടർന്ന് അച്ചടക്ക കമ്മിറ്റി മുൻപാകെ ഹാജരാവാൻ തിലകനോട് ആവശ്യപ്പെടുകയായിരുന്നു.എന്നാൽ തിലകൻ ഹാജരായിരുന്നില്ല.
അമ്മ എക്സിക്യൂട്ടീവ് ശനിയാഴ്ച; ദിലീപിനെതിരായ കത്ത് ചർച്ചയാകും
advertisement
അമ്മക്കെതിരെ പല മാധ്യമങ്ങളിലും തിലകൻ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി മറ്റൊരു കത്തയക്കുകയും അദ്ദേഹം അമ്മ എക്സിക്ക്യൂട്ടീവ്, അച്ചടക്ക കമ്മറ്റികൾ മുൻപാകെ ഹാജരാവുകയും ചെയ്തു. ഇതേതുടർന്ന് അംഗത്വം റദ്ദാക്കുകയും നടൻ പുറത്താവുകയുമായിരുന്നു.
ദിലീപ് വിഷയം: ഒക്ടോബർ ഒമ്പതിനകം തീരുമാനം വേണം
ഇതേ പശ്ചാത്തലത്തിൽ ദിലീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നിയമ തടസ്സം എന്തെന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. ഇന്ന് വൈകുന്നേരം കൂടുന്ന 'അമ്മ എക്സിക്യൂട്ടീവ് സമ്മേളനത്തിൽ നടിമാർ ദിലീപിനെതിരെ തീരുമാനം എടുക്കാൻ ആവശ്യപ്പെട്ട കത്തും ചർച്ചക്കു വരും.