അമ്മ എക്സിക്യൂട്ടീവ് ശനിയാഴ്ച; ദിലീപിനെതിരായ കത്ത് ചർച്ചയാകും
Last Updated:
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടിവ് യോഗം ശനിയാഴ്ച കൊച്ചിയിൽ ചേരും. ദീലിപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാർ നൽകിയ കത്ത് ചർച്ചയാകും.
നടി രേവതിയുടെ കത്ത് അമ്മ എക്സിക്യൂട്ടീവ് പരിഗണിക്കുമെന്നാണ് വിവരം. ദിലീപിനെതിരായ നടപടി കാര്യത്തിൽ ഉടൻ തിരുമാനം വേണമെന്നാണ് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കുന്നതിന് താരങ്ങളെ അണിനിരത്തി മെഗാഷോ നടത്തുന്നകാര്യവും യോഗത്തിൽ ചർച്ചയാകും.
സിനിമാ മേഖലയിലെ നടിമാര്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ വാസ്തവമെന്നും പ്രശ്ന പരിഹാരത്തിനായി ഉടന്‍ ജനറല്‍ ബോഡി വിളിക്കുമെന്നും പരാതി ഉന്നയിച്ച നടിമാരുമായി നടത്തിയ ആഗസ്റ്റ് ഏഴിന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
advertisement
കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിക്രമത്തിന് ഇരയായ നടി അടക്കം ഒരു കൂട്ടം അംഗങ്ങള്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. എന്നാല്‍ പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവര്‍ സംഘടനയില്‍ തുടര്‍ന്ന് കൊണ്ട് പോരാടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് ഏഴിന് അമ്മ ഭാരവാഹികളും നടിമാരുമായി ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ രണ്ടാമതും കത്ത് നൽകിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 10:57 PM IST