TRENDING:

മോഹൻലാലിന്റെ ആ മൂന്ന് ചിത്രങ്ങള്‍ കാണാൻ ഇഷ്ടമില്ലാത്ത അമ്മ

Last Updated:

മകന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്‌ടം. 'ചിത്രം' സിനിമയും അവസാനമെത്തുമ്പോൾ ടിവിയുടെ മുന്നിൽ‌ നിന്ന് എഴുന്നേറ്റ് പോകുമായിരുന്നു

advertisement
മോഹൻലാലിനെ ഇഷ്ടമില്ലാത്ത മലയാളികൾ കാണില്ല. എന്നാല്‍ ആ ലാലിന് ഏറ്റവും ഇഷ്ടം അമ്മ ശാന്തകുമാരിയോടായിരുന്നു. പല അഭിമുഖങ്ങളിലും മോഹൻലാൽ തന്നെ അമ്മയോടുള്ള പ്രത്യേക അടുപ്പത്തെ കുറിച്ച് വാചാലനായിട്ടുണ്ട്. ഇളയവനായതിനാൽ മോഹൻലാലിനോട് ഇഷ്ടക്കൂടുതലാണെന്ന് അമ്മയും തുറന്നുപറഞ്ഞിട്ടുണ്ട്.
തൂവാനത്തുമ്പികളുടെ സെറ്റിൽ അമ്മ ശാന്തകുമാരിക്കൊപ്പം (ഫോട്ടോ: അനന്തപത്മനാഭൻ / Facebook)
തൂവാനത്തുമ്പികളുടെ സെറ്റിൽ അമ്മ ശാന്തകുമാരിക്കൊപ്പം (ഫോട്ടോ: അനന്തപത്മനാഭൻ / Facebook)
advertisement

ആ മൂന്ന് സിനിമകൾ കാണില്ല

കിരീടം, അതിന്റെ രണ്ടം ഭാഗമായ ചെങ്കോൽ, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങൾ കാണാൻ താൽപര്യമില്ലെന്ന് അമ്മ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. മകന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്‌ടം. 'ചിത്രം' സിനിമയും അവസാനമെത്തുമ്പോൾ ടിവിയുടെ മുന്നിൽ‌ നിന്ന് എഴുന്നേറ്റ് പോകുമെന്ന് അമ്മ പറയാറുണ്ട്. മകന്റെ അടിപിടി സിനിമകൾ കാണാൻ ഇഷ്ടമല്ലായിരുന്നു. കിരീടം സിനിമ അൽപ നേരം കണ്ടിട്ട് പിന്നെ നിർത്തും.

എന്നാൽ അച്ഛൻ വിശ്വനാഥൻനായർക്ക് നേരെ മറിച്ചാണ്. മകൻ വീരനാകുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. മോഹൻലാലിന്റെ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് മംഗലശ്ശേരി നീലകണ്ഠനെയായിരുന്നു.

advertisement

ഇതും വായിക്കുക: മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു

സിനിമാ ലൊക്കേഷനിലും അമ്മ എത്തി

അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷമെന്നാണ് ഈ സംഭവത്തെ കുറിച്ച്  പ്രശസ്ത സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ കുറിച്ചത്.

ആ വാക്കുകൾ ഇങ്ങനെ- 1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും.

advertisement

അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ.

ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. "തൂവാനത്തുമ്പി " കളിലെ "മൂലക്കുരുവിന്റെ അസ്ക്യത " എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്.

ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ . " ലാലുവിന്റെ കല്യാണ ആലോചനകൾ " തന്നെ വിഷയം. ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്.

advertisement

"തൂവാനത്തുമ്പികൾ " കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു....

വാനപ്രസ്ഥം സെറ്റിൽ

മോഹൻലാൽ ചിത്രമായ വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ് കാണാൻ പോയതിനെ കുറിച്ചും അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. കാണാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെ ഒപ്പം പോയതാണ്. പൂതന സുന്ദരിയായി വരുന്നത് കാണിക്കാൻ കൊണ്ട് പോയി. മകൻ അഭിനയിക്കാനായി അത്രയേറെ കഷ്‌ടപ്പെടുന്നു എന്ന് അമ്മ മനസ്സിലാക്കിയത് അപ്പോഴാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഥകളി വേഷത്തിൽ മണിക്കൂറുകളോളം വെള്ളം കുടിക്കാതെയായിരുന്നു അഭിനയിച്ചത്. സ്ട്രോയിട്ടു പോലും വെളളമിറക്കാൻ താരം തുനിഞ്ഞില്ല കൂടാതെ ഷൂട്ടിങ്ങിന് ശേഷം ക്ഷീണിച്ചു എന്നു പോലും ലാൽ പറഞ്ഞിരുന്നില്ല. ലാലിന് കഷ്ടപ്പെടാൻ ഏറെ ഇഷ്ടമാണ്.വളരെ ആത്മാർത്ഥമായി ചെയ്യുകയും ചെയ്യും. ഏതു പ്രവർത്തിയും അങ്ങനെയേ ചെയ്യൂ. ആരെയും ബുദ്ധിമുട്ടിക്കാത്ത പ്രകൃതമാണ് മോഹൻലാലിന്റേതെന്നും അമ്മ അന്ന് പറഞ്ഞിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാലിന്റെ ആ മൂന്ന് ചിത്രങ്ങള്‍ കാണാൻ ഇഷ്ടമില്ലാത്ത അമ്മ
Open in App
Home
Video
Impact Shorts
Web Stories