മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ വിശ്വനാഥൻ നായർ സെക്രട്ടേറിയറ്റിൽ ലോ സെക്രട്ടറിയായിരുന്നു. പത്തനംതിട്ട ഇലന്തൂർ പുന്നയ്ക്കൽ കുടുംബാംഗമാണ്. മൂത്തമകനായ പ്യാരിലാൽ 2000ൽ അന്തരിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച.
മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തുകൊണ്ടുള്ളതാണ്. വീൽ ചെയറിൽ ഇരുന്നുകൊണ്ട് അമ്മ പിറന്നാൾ കൊണ്ടാടിയത് നേരത്തെ വാര്‍ത്തയായിരുന്നു.
ഇതും വായിക്കുക: മോഹൻലാലിന്റെ ആ മൂന്ന് ചിത്രങ്ങള്‍ കാണാൻ ഇഷ്ടമില്ലാത്ത അമ്മ
സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു. മോഹൻലാലിന്റെ അഭാവത്തിൽ ഭാര്യ സുചിത്ര അമ്മയുടെ ഒപ്പമുണ്ടാവും.
അമ്മയുടെ പ്രിയപ്പെട്ട മകനാണ് മോഹൻലാൽ. ആദ്യകാല സിനിമകളിൽ അഭിനയിച്ചു കാണിച്ച പല ചേഷ്‌ടകളും വീട്ടിലും അതുപോലെ തന്നെ പ്രകടിപ്പിക്കാറുള്ള മകനാണ് മോഹൻലാൽ എന്ന് അമ്മ ഒരിക്കൽ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പത്ത് വർഷം മുൻപായിരുന്നു ശാന്തകുമാരിക്ക് പക്ഷാഘാതമുണ്ടായത്. അതിനുശേഷമാണ് ആരോഗ്യനില മോശമായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Dec 30, 2025 2:38 PM IST







