അൽ അജ്യാൽ സ്കൂളുകളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയതിന് തൊട്ടു പിന്നാലെയാണ് ഈ പ്രഖ്യാപനവും ഉണ്ടായത്. കഴിഞ്ഞ വർഷം യുഎഇ ദേശീയ പാഠ്യപദ്ധതിയും അമേരിക്കൻ പാഠ്യപദ്ധതിയും ഇതനുസരിച്ച് സംയോജിപ്പിച്ചിരിന്നു. അറബി ഭാഷ, ഇസ്‌ലാമിക വിദ്യാഭ്യാസം, ധാർമ്മിക വിദ്യാഭ്യാസം, സാമൂഹിക പഠനം എന്നിവ എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തുകയും, അതേസമയം ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾക്ക് അമേരിക്കൻ പാഠ്യപദ്ധതി പിന്തുടരുകയുമാണ് ചെയ്തത്.
Also Read-ഖത്തറിന് പുതിയ പ്രധാനമന്ത്രി; ഷേഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി സ്ഥാനമേറ്റു
advertisement
ഈ പദ്ധതി പിന്തുടരുന്ന അജ്യാൽ സ്‌കൂളിൽ ചേരുന്ന വിദ്യാർത്ഥികളുടെ ഫീസും “മറ്റെല്ലാ ചെലവുകളും” സർക്കാർ വഹിക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം പത്ത് സ്കൂളുകളാണ് ഈ മാതൃക സ്വീകരിച്ചിരുന്നത്. അടുത്ത അധ്യയന വർഷത്തിൽ എട്ട് പുതിയ സ്‌കൂളുകൾ കൂടി ഈ മാതൃക നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്‌ഡ് ടെക്‌നോളജി സഹമന്ത്രി സാറാ അൽ അമീരി ട്വിറ്ററിലൂടെ അറിയിച്ചു.
ഇതോടെ മൊത്തം 18 സ്‌കൂളുകളിൽ ഈ മാതൃക നടപ്പാക്കപ്പെടും. 2024-25 ൽ 10 പുതിയ സ്‌കൂളുകൾ കൂടി ചേർക്കുന്നതോടെ ആകെ 28 സ്‌കൂളുകളിൽ ഇത് നടപ്പാക്കപ്പെടും. എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റിന്റെ മേൽനോട്ടത്തിൽ താലീം, ബ്ലൂം, അൽദാർ എജ്യുക്കേഷൻ എന്നീ മൂന്ന് സ്വകാര്യ ഓപ്പറേറ്റർമാരാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
സ്കൂൾ കലണ്ടർ
യുഎഇ കാബിനറ്റ് വരുന്ന മൂന്ന് അധ്യയന വർഷങ്ങളിലെ (2023-24, 2024-25, 2025-26) പൊതു, സ്വകാര്യ സ്കൂൾ കലണ്ടറും ഇതോടൊപ്പം അംഗീകരിച്ചു. പുതിയ സ്‌കൂൾ കലണ്ടർ അനുസരിച്ച് സ്കൂളുകൾക്ക് കുറഞ്ഞത് 182 സ്കൂൾ ദിനങ്ങൾ ഉണ്ടായിരിക്കണം.