advertisement

ഖത്തറിന് പുതിയ പ്രധാനമന്ത്രി; ഷേഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി സ്ഥാനമേറ്റു

Last Updated:

നിലവിലെ പ്രധാനമന്ത്രി ഷേഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ അൽതാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ്​ അമീർ പുതിയ പ്രധാനമ​ന്ത്രിയെ നിയമിച്ചത്

ദോഹ: വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്മാൻ അൽതാനിയെ ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച്​ അമീർ ഷേഖ്​ തമീം ബിൻ ഹമദ്​ അൽതാനിയുടെ ഉത്തരവ്​. ചൊവ്വാഴ്​ച രാവിലെ അമിരി ദിവാനിൽ നടന്ന ചടങ്ങിൽ അമീറിന് മുൻപാകെ അദ്ദേഹം പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്​ത്​ സ്ഥാനമേറ്റു. ഡെപ്യൂട്ടി അമീർ ഷേഖ്​ അബ്​ദുല്ല ബിൻ ഹമദ്​ അൽതാനിയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
നിലവിലെ പ്രധാനമന്ത്രി ഷേഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ അൽതാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ്​ അമീർ പുതിയ പ്രധാനമ​ന്ത്രിയെ നിയമിച്ചത്​. 2020 ജനുവരി 28നായിരുന്നു ഷേഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ അൽതാനി ഖത്തർ പ്രധാനമന്ത്രിയായി ചുമതലയേറ്റത്​. ഒപ്പം ആഭ്യന്തര മന്ത്രി പദവിയും അദ്ദേഹം വഹിച്ചിരുന്നു.
advertisement
English Summary: Qatar’s ruler Sheikh Tamim bin Hamad Al Thani has appointed Sheikh Mohammed bin Abdulrahman Al Thani as the country’s new prime minister following the resignation of Sheikh Khalid bin Khalifa bin Abdelaziz Al Thani.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഖത്തറിന് പുതിയ പ്രധാനമന്ത്രി; ഷേഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി സ്ഥാനമേറ്റു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement