TRENDING:

Gulf News | അവധി ആഘോഷിക്കാൻ ദുബായിൽ ഭർത്താവിന്‍റെ അടുത്തെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു

Last Updated:

മാര്‍ച്ച്‌ 15നാണ് പ്രിജി നാട്ടില്‍ നിന്ന് രണ്ട് മക്കളോടൊപ്പം ദുബായിലുള്ള ഭര്‍ത്താവിന്‍റെ അടുത്തെത്തിയത്. കുട്ടികളുടെ സ്കൂൾ അടച്ചതോടെയാണ് ഇവർ ദുബായിലേക്ക് എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: അവധി ആഘോഷിക്കാന്‍ ദുബായിൽ ഭർത്താവിന്‍റെ അടുത്തെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ മണമ്ബൂര്‍ നീറുവിള തൊട്ടികല്ലില്‍ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി(38)യാണ് മരിച്ചത്. സന്ദർശക വിസയിലാണ് ഒരു മാസം മുമ്പ് പ്രിജി ദുബായിൽ എത്തിയത്.
Priji-dubai-death
Priji-dubai-death
advertisement

കഴിഞ്ഞ ദിവസം രാവിലെ ജബല്‍ അലി ഡിസ്കവറി ഗാര്‍ഡനിലെ ഫ്ലാറ്റില്‍ വച്ചായിരുന്നു പ്രിജിയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. മാര്‍ച്ച്‌ 15നാണ് പ്രിജി നാട്ടില്‍ നിന്ന് രണ്ട് മക്കളോടൊപ്പം ദുബായിലുള്ള ഭര്‍ത്താവിന്‍റെ അടുത്തെത്തിയത്. കുട്ടികളുടെ സ്കൂൾ അടച്ചതോടെയാണ് ഇവർ ദുബായിലേക്ക് എത്തിയത്.

വലിയവിള കൊടുവാഴനൂര്‍ പുളിമാത്ത് സ്വദേശി ശങ്കരന്‍-ഗീത ദമ്പതികളുടെ മകളാണ് പ്രിജി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നുവരികയാണ്. മലയാളി സന്നദ്ധപ്രവർത്തകർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തിയിരുന്നു. മണമ്പൂര്‍ പ്രവാസി കൂട്ടായ്മ ഭാരവാഹിയാണ് അഭിലാഷ്.

advertisement

ലിഫ്റ്റ് അപ്രതീക്ഷിതമായി മുകളിലേക്ക് ചലിച്ചു; മലയാളി യുവാവിന്‍റെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

അപ്രതീക്ഷിതമായി തനിയെ ചലിച്ച ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം (Malappuram) ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ് ലിഫ്റ്റിൽ കുടുങ്ങി മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുവൈറ്റിലാണ് (Kuwait) സംഭവം. ആദ്യ ദിവസത്തെ നോമ്പ് മുറിച്ച ശേഷം ജോലിയുടെ ഭാഗമായി ഡെലിവറി ചെയ്യാൻ എത്തിയപ്പോഴാണ് മുഹമ്മദ് ഷാഫി ലിഫ്റ്റിൽ അപകടത്തിൽപ്പെട്ടത്. മംഗഫ് ബ്ലോക് നാലില്‍ ബഖാല ജീവനക്കാരനായ ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. അഗ്നിശമന സേന സ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

advertisement

Also Read- അബുദാബിയിൽ കുടുംബവഴക്കിനിടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു; മരുമകൾ കസ്റ്റഡിയിൽ

നോമ്ബു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി അപകടത്തിൽപ്പെട്ട കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലക്കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തുനിന്നുള്ള ഒറ്റ വാതിൽ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയ വേളയില്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു.

advertisement

ഏറെ കാലമായി കുവൈറ്റിൽ ജോലി ചെയ്തുവരുന്ന ഷാഫി ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് കുവൈറ്റിലെ സന്നദ്ധ പ്രവർത്തകരും മലയാളി സംഘടനകളും അറിയിച്ചു. . തെക്കേവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഉമ്മാച്ചുവാണ് മാതാവ്. ഖമറുന്നീസയാണ് ഭാര്യ. മക്കള്‍: ഷാമില്‍ (ഒമ്പത് വയസ്സ്), ഷഹ്‌മ (നാലു വയസ്സ്), ഷാദില്‍ (മൂന്നു മാസം). സഹോദരങ്ങള്‍: റിയാസ് ബാബു, ലൈല, റംല, റഹീം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Gulf News | അവധി ആഘോഷിക്കാൻ ദുബായിൽ ഭർത്താവിന്‍റെ അടുത്തെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു
Open in App
Home
Video
Impact Shorts
Web Stories