Murder | അബുദാബിയിൽ കുടുംബവഴക്കിനിടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു; മരുമകൾ കസ്റ്റഡിയിൽ

Last Updated:

റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദും ഷജനയും കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്.

അബുദാബിയില്‍ (Abu Dhabi) കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശിനിയായ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. വഴക്കിനിടെ അടിയേറ്റതാണ് റൂബിയുടെ മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യയായ ഷജനയെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു.
അബുദാബിയിലെ ഗയാത്തിയിലാണ് സംഭവം. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദും ഷജനയും കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്‍ശക വിസയില്‍ സഞ്ജു അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു.
സംഭവത്തില്‍ അബുദാബി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
Murder| മദ്യപിച്ചതിനു ശേഷം വഴക്ക്; കാസർഗോഡ് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
കാസർഗോഡ്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു(father beaten to death).കാസർഗോഡ് (Kasaragod) അഡൂർ പാണ്ടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്.
advertisement
സംഭവത്തിൽ ബാലകൃഷ്ണന്റെ മകൻ നരേന്ദ്ര പ്രസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാലകൃഷ്ണനും നരേന്ദ്ര പ്രസാദും മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മകൻ അച്ഛനെ കൊല്ലുന്നതിൽ കലാശിച്ചത്.
രണ്ടു ദിവസം മുമ്പ് കാണാതായ ഭർതൃമതിയായ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റനിലയിൽ കണ്ടതിൽ ദുരൂഹത
രണ്ടു ദിവസം മുമ്പ് കാണാതായ ഭർതൃമതിയായ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റനിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് ആരോപണം. പട്ടാമ്പി പാലത്തിന് താഴെ ഭാരതപ്പുഴയില്‍ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റ് അഴുകിയ നിലയില്‍ കണ്ടെത്തി സംഭവത്തിലാണ് ദുരൂഹത ഉയരുന്നത്. സംഭവത്തിൽ പൊലീസ് ഊർജിതമായി അന്വേഷിച്ച് വരികയാണ്. ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിത (28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കുറച്ച് അകലെ നിന്നാണ് യുവതിയുടെ ബാഗുകളും മറ്റും ലഭിച്ചത്. യുവതിയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.
advertisement
ഗുരുവായൂർ സ്വദേശിനിയായ യുവതി പട്ടാമ്പിയിൽ എന്തിനാണ് എത്തിയതെന്ന് കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ഉപയോഗിച്ചിരുന്ന ഫോൺ കാണാതായതുമുതൽ ഇടയ്ക്കിടെ ഓണാകുകയും ഓഫാകുകയും ചെയ്തിരുന്നു. അവസാനമായി ഫോൺ ഓണായത് പട്ടാമ്പി ശങ്കരമംഗലം ഭാഗത്താണ്.
advertisement
എന്നാൽ അൽപ്പസമയത്തിനകം ഫോൺ ഓഫാകുകയും ചെയ്തു. ഇതോടെ ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് പുഴയിൽ ഇറങ്ങിയ പ്രദേശവാസി യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം തീരത്തോട് ചേർന്ന പുൽക്കാടുകളോട് ചേർന്ന് കിടക്കുന്നത് കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Murder | അബുദാബിയിൽ കുടുംബവഴക്കിനിടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു; മരുമകൾ കസ്റ്റഡിയിൽ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement