വന്ദേ ഭാരത് മിഷനു കീഴിൽ എയർ ഇന്ത്യ, ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാറുണ്ട്. ഇതിന് അമേരിക്കൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അമേരിക്കൻ വിമാനക്കമ്പനികൾക്ക് ഇന്തോ-യുഎസ് റൂട്ടുകളിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിക്കരുതെന്ന ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെ അമേരിക്ക അടുത്തിടെ വിമർശിച്ചിരുന്നു.
ഇതേത്തുടർന്ന് എയർഇന്ത്യ ഇന്ത്യയിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്നതിന് യുഎസിന്റെ ഗതാഗത വകുപ്പിന്‍റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ജൂലൈ 22 മുതൽ ഇന്തോ-യുഎസ് റൂട്ടുകളിൽ ഒരു ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് നടത്താൻ എയർ ഇന്ത്യയെ അനുവദിക്കില്ലെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു.
advertisement
ഇപ്പോൾ, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, യുഎഇ പൗരന്മാരെ ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുന്നതിന് എയർ ഇന്ത്യ വിമാനങ്ങളെ യുഎഇ വിലക്കിയിട്ടുണ്ട്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരെങ്കിലും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പോകണമെങ്കിൽ ന്യൂഡൽഹിയിലെ യുഎഇ എംബസിയുടെ അനുമതി വാങ്ങണമെന്നാണ് യുഎഇ അറിയിച്ചിട്ടുള്ളത്.
യുഎഇയുടെ റെസിഡൻസി പെർമിറ്റ് / വർക്ക് പെർമിറ്റ് കൈവശമുള്ളവർക്കും ദുബായ്ക്ക് ബാധകമായ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജിഡിആർഎഫ്എ) അംഗീകാരമുള്ളവർക്കും ഇതിനുള്ള നടപടിക്രമങ്ങൾ ഏറ്റെടുക്കാം. സ്വദേശത്തേക്കു മടങ്ങിപ്പോകാൻ പ്രാപ്തരാകുന്നതിന് ന്യൂഡൽഹിയിലെ യുഎഇ എംബസിയിൽ നിന്നും യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിൽ നിന്നും (MOFAIC) പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.
TRENDING:COVID 19 | അയൽസംസ്ഥാനമായ കർണാടകയിലും കേസുകൾ വർദ്ധിക്കുന്നു; ഇന്ന് മാത്രം 918 പേർക്ക് രോഗം സ്ഥിരീകരിച്ചു [NEWS]ഒന്നര വർഷത്തിനു ശേഷം ജയിൽ മോചിതനായി വീട്ടിലെത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി; ഭർത്താവിന്റെ പരാതിയിൽ ജാരനെ തേടി പൊലീസ് [NEWS]'മലബാർ കലാപത്തിന്റെ ലക്ഷ്യം അവര്‍ണരോടുള്ള താല്‍പര്യമായിരുന്നില്ല'; അംബേദ്കറുടെ നിരീക്ഷണം പങ്കുവച്ച് കെ.കെ കൊച്ച് [NEWS]
നിലവിൽ, ഇന്ത്യ-യുഎഇ റൂട്ടിനായി വലിയ ഡിമാൻഡുള്ളതിനാൽ ഇന്ത്യയിലേക്കുവരുന്ന വിമാനങ്ങൾ തിരികെപ്പോകുന്നതിന് എയർ ഇന്ത്യയ്ക്ക് യുഎഇയുടെ പ്രത്യേക അനുമതി ആവശ്യമാണ്.