• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒന്നര വർഷത്തിനു ശേഷം ജയിൽ മോചിതനായി വീട്ടിലെത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി; ഭർത്താവിന്റെ പരാതിയിൽ ജാരനെ തേടി പൊലീസ്

ഒന്നര വർഷത്തിനു ശേഷം ജയിൽ മോചിതനായി വീട്ടിലെത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി; ഭർത്താവിന്റെ പരാതിയിൽ ജാരനെ തേടി പൊലീസ്

കുരുവിളസിറ്റി സ്വദേശിയായ 27കാരനാണ് പ്രതി. കേസെടുത്തതറിഞ്ഞ് ഇയാൾ മുങ്ങി.‌

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • Share this:
    തൊടുപുഴ: മയക്ക് മരുന്ന് കടത്തു കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നര വർഷത്തിനുശേഷം  ജയിലിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി. ഇതേത്തുടർന്ന് ഭാര്യയുമായി വഴക്കിട്ട യുവാവ് പരാതിയുമായി പൊലീസിന് മുന്നിലെത്തി. ഇടുക്കിയിലെ രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

    ഭർത്താവിന്റെ പരാതിയിൽ യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. പൊലീസ് ചോദ്യം ചെയ്തതോടെ കുട്ടിയുടെ അച്ഛൻ ആരാണെന്ന് യുവതി വ്യക്തമാക്കി.  ഇതോടെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുരുവിളസിറ്റി സ്വദേശിയായ 27കാരനാണ് പ്രതി. കേസെടുത്തതറിഞ്ഞ് ഇയാൾ മുങ്ങി.‌ എസ്റ്റേറ്റിലെ ജീവനക്കാരനായ ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
    You may also like:ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭർത്താവിന് 10 ലക്ഷത്തോളം രൂപ നഷ്ട‌പരിഹാരം നൽകാൻ കോടതി [NEWS]തമിഴ്‌നാട്ടിലെ കസ്റ്റഡി മരണം; കൊല്ലപ്പെട്ട അച്ഛനും മകനും അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോർട്ട് [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]
    ജയിലിലായിരുന്ന യുവാവ് 19 വയസുള്ളപ്പോഴാണ് 27കാരിയെ വിവാഹം ചെയ്തത്. ഇതിനിടയിലാണ് ഹാഷിഷ് കേസിൽപ്പെട്ട് ജയിലിൽ പോകേണ്ടി വന്നത്. ഭർത്താവ് ജയിലിൽ പോയതിനു പിന്നാലെയാണ് മറ്റൊരു യുവാവുമായി യുവതി അടുക്കുന്നതും ഗർഭിണിയായതും.
    Published by:Aneesh Anirudhan
    First published: