COVID 19 | അയൽസംസ്ഥാനമായ കർണാടകയിലും കേസുകൾ വർദ്ധിക്കുന്നു; ഇന്ന് മാത്രം 918 പേർക്ക് രോഗം സ്ഥിരീകരിച്ചു
Last Updated:
മുംബൈയിൽ മാത്രം ഇന്ന് 1460 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്കും ബിജെപി എംഎല്‍സി അംഗത്തിനും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു.
ബംഗളൂരു: അയൽസംസ്ഥാനമായ കർണാടകയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധന. ഇന്ന് മാത്രം കർണാടകയിൽ 918 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ മാത്രം 596 പേർക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1913 പേരാണ് ബംഗളൂരുവിൽ മാത്രം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും ബസ് ജീവനക്കാർക്കും കോവിഡ് ബാധ സ്ഥിരീകരിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജൂലൈ അഞ്ചു മുതൽ എല്ലാ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പിലാക്കും.
You may also like:സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്‍ [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]
ബംഗളൂരു ഒഴികെയുള്ള മറ്റ് ജില്ലകളിൽ അമ്പതിൽ താഴെയാണ് പുതിയ കോവിഡ് രോഗികളുടെ എണ്ണം. അതേസമയം, സംസ്ഥാനത്താകെ 11 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
advertisement
അതേസമയം, മഹാരാഷ്ട്രയിൽ ശനിയാഴ്ച മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത് 5318 പേർക്കാണ്. ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 1, 59, 133 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
മുംബൈയിൽ മാത്രം ഇന്ന് 1460 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്കും ബിജെപി എംഎല്‍സി അംഗത്തിനും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2020 11:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | അയൽസംസ്ഥാനമായ കർണാടകയിലും കേസുകൾ വർദ്ധിക്കുന്നു; ഇന്ന് മാത്രം 918 പേർക്ക് രോഗം സ്ഥിരീകരിച്ചു