Also Read- ദീപക്കിനും കിരണിനും സ്വന്തം ഭൂമിയായി; മകൻ്റെ ചികിത്സാ സഹായത്തിനെത്തിയ സിന്ധുവിനും വീട് ഉറപ്പ്
1964ൽ ഡനാറ്റ കമ്പനിയിൽ അക്കൗണ്ട്സ് മാനേജരായതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 'ഡനാറ്റാ നായർ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് ഡനാറ്റ, എമിറേറ്റ്സ് തുടങ്ങിയപ്പോഴും തലപ്പത്ത് അദ്ദേഹമുണ്ടായിരുന്നു. രണ്ട് അറബികൾക്കും നാല് യൂറോപ്യൻമാർക്കുമൊപ്പം ഏക ഇന്ത്യക്കാരനായി എമിറേറ്റ്സിന്റെ പിറവിക്ക് ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. 2013ൽ എമിറേറ്റ്സിന്റെ കമ്പനി സെക്രട്ടറിയായി വിരമിച്ചു. പിന്നീടുള്ള വർഷങ്ങളിലും എമിറേറ്റ്സിന്റെ വിസയിൽ തന്നെയാണ് യു എ ഇയിൽ തുടർന്നത്. യു എ ഇ രൂപീകൃതമാകുന്നതിന് മുൻപേ ഇവിടെ എത്തിയ പ്രവാസികളിലൊരാളാണ് അദ്ദേഹം.
advertisement
Also Read- മുരളീധരനും കുമ്മനവും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തലസ്ഥാനത്ത്
തിരുവനന്തപുരം മോഡൽ സ്കൂളിലും സെന്റ് ജോസഫ് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 13ാം വയസിൽ ഇരട്ട സ്ഥാനക്കയറ്റത്തോടെ പത്താം ക്ലാസ് പാസായി. 17ാം വയസിൽ ബി എസ് സി ബിരുദധാരിയായി. 1950കളിൽ ഇന്ത്യൻ റെയിൽവേയിലും പ്രവർത്തിച്ചു. 1961 ഡിസംബർ 26ന് ഷാർജയിലാണ് പ്രവാസജീവിതം തുടങ്ങിയത്. നാട്ടുകാരായ നിരവധിയാളുകൾക്ക് യു എ ഇയിൽ ജോലി നേടികൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാറുകളുടെ വലിയൊരു ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. ദുബായ് 364 എന്ന ഫാൻസി നമ്പറിലുള്ള പഴയ മേഴ്സിഡസ് ബെൻസ് കാർ അദ്ദേഹം മരണം വരെ സൂക്ഷിച്ചിരുന്നു. സംസ്കാരം ജെബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിൽ നടന്നു.
Also Read- എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കുമായി രാജ്യം; ആശങ്കയായി കേരളം
ജിജികെ നായരുടെ ഇളയ മകൻ നന്ദനായർ ദുബായിൽ തന്നെ ബാങ്ക് ഉദ്യോഗസ്ഥനാണ്. മൂത്ത രണ്ട് അൺമക്കളും കുടുംബവും കാനഡയിലാണ് കഴിയുന്നത്. രാഷ്ട്രതലവന്മാർ അടക്കം നിരവധി പ്രമുഖരുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ലളിത ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.
