ദീപക്കിനും കിരണിനും സ്വന്തം ഭൂമിയായി; മകൻ്റെ ചികിത്സാ സഹായത്തിനെത്തിയ സിന്ധുവിനും വീട് ഉറപ്പായി

Last Updated:

കൊല്ലം ശ്രീ നാരായണ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്താണ് ഈ കണ്ണീർ ജീവിതങ്ങൾക്ക് താങ്ങും തണലുമായത്.

കൊല്ലം: ചെറുപ്രായത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടമായ ദീപക് ലാലുവിനും കിരൺ ലാലുവിനും നാളെയുടെ നല്ല പ്രതീക്ഷ നൽകി സംസ്ഥാന സർക്കാരിൻ്റെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പർശം. താമസിക്കാൻ സ്വന്തമായി ഒരു സെന്റ് ഭൂമി എന്ന ഈ കുട്ടികളുടെ വർഷങ്ങളായുള്ള ആഗ്രഹത്തിനാണ് കൊല്ലം ശ്രീ നാരായണ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് തുണയായത്.
പരവൂർ മുൻസിപാലിറ്റിയിൽ 3സെന്റ് സ്ഥലം അനുവദിച്ചതിന്റെ പട്ടയം അദാലത്തിൽ വെച്ച് മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
പരവൂർ വില്ലേജിൽ പോളച്ചിറ ചെമ്മങ്കുളം സ്വദേശികളായ ദീപക്കിന് ഏഴ് വയസും കിരണിന് രണ്ട് വയസുമുള്ളപ്പോഴാണ് ട്രെയിനപകടത്തിൽ അച്ഛൻ മരിച്ചത്. പിന്നീട് വാഹനാപകടത്തിൽ അമ്മയെയും ഇവർക്ക് നഷ്ടമായി. അച്ഛൻ വെൽഡിങ് തൊഴിലാളിയും അമ്മ സ്വകാര്യ ഡ്രൈവിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയുമായിരുന്നു.അച്ഛന്റെയും അമ്മയുടെയും വേർപാടിനെ തുടർന്ന് വാടക വീട്ടിൽ അനാഥത്വത്തിന്റെ നടുവിൽ കഴിഞ്ഞിരുന്ന ഇവരുടെ സംരക്ഷണം പിന്നീട് അമ്മൂമ്മ ഏറ്റെടുക്കുകയായിരുന്നു.
advertisement
ദീപക് പൂതക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന സമയം ഇവരുടെ ദയനീയ അവസ്ഥ അറിഞ്ഞ അവിടുത്തെ അധ്യാപകനായ അനൂപ് രാജാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താമസിക്കാൻ ഒരിടത്തിനായി അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകിയത്. മുഖ്യ മന്ത്രിയുടെ സുതാര്യകേരളത്തിൽ നൽകിയ അപേക്ഷയെ തുടർന്നാണ് ഇവർക്ക് ഇപ്പോൾ പട്ടയം ലഭ്യമായത്. സ്വന്തമായി മൂന്ന് സെന്റ് ഭൂമി ലഭിച്ച ദീപകിനും കിരണിനും അതിലൊരു വീട് എന്നതാണ് ഇനിയുള്ള ഏറ്റവും വലിയ സ്വപ്നം. കിരൺ ലാൽ ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലിൽ നിറഞ്ഞ സന്തോഷത്തിലാണ് ഈ കുട്ടികൾ.
advertisement
Also Read- ഉയർന്ന കോവിഡ് നിരക്ക്: കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും ഉന്നതതല സംഘത്തെ അയക്കാൻ കേന്ദ്രം
ജന്മനാ ഇരുകാലുകളുമില്ലാത്ത ക്രിസ്റ്റഫറിന് സാന്ത്വന സ്പർശമായി മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്. കൊല്ലം ശ്രീനാരായണ കോളേജിൽ നടന്ന അദാലത്തിൽ ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷയുമായി എത്തിയ ക്രിസ്റ്റഫറിന്റെ അരികിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തിയാണ് അദേഹത്തിന്റെ അവസ്ഥ കേട്ടറിഞ്ഞു പരിഹാരം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25000 രൂപയുടെ ധനസഹായമാണ് അനുവദിച്ചത്.
advertisement
70 വയസുള്ള ഇദ്ദേഹം കൊല്ലം മൈലക്കാട് സ്വദേശിയാണ്. പരസഹായമില്ലാതെ ഒറ്റയ്ക്ക് ജീവിതം മുന്നോട്ടു നയിക്കുകയാണ് ക്രിസ്റ്റഫർ. ഇരു കാലുകളും ഇല്ലാത്തതിനാൽ ജീവിത മാർഗ്ഗത്തിനു ആയി ജോലിക്കു പോലും കഴിയാത്ത അവസ്ഥയാണ് ക്രിസ്റ്റഫറിന്റെത്. സഹോദരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സഹായത്തോടുകൂടിയാണ് ഇദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടു പോകുന്നത്.
ചികിത്സാ ധനസഹായത്തിനായി ക്രിസ്റ്റഫർ മുട്ടാത്ത വാതിലുകളില്ല. ഒടുവിലാണ് മുഖ്യമന്ത്രിയുടെ സാന്ത്വനസ്പർശം ത്തിലേക്ക് അപേക്ഷയുമായി എത്തിയത്. അപേക്ഷ പരിശോധിച്ച മന്ത്രിമാർ ഉടൻതന്നെ ചികിത്സ ധനസഹായം അനുവദിക്കുകയായിരുന്നു. സർക്കാരിന്റെ കരുതലിൽ നിറഞ്ഞ സന്തോഷത്തിലാണ് ക്രിസ്റ്റഫർ.
advertisement
ജന്മനാ തളർന്നു കിടക്കുന്ന മകൻ
വിജീഷുമായി അമ്മ സിന്ധു ചികിത്സാ ധനസഹായത്തിനായാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ എത്തിയത്. ഓട്ടോയിൽ നിന്ന് മകനുമായി പുറത്തിറങ്ങാൻ കഴിയാത്ത സിന്ധുവിന്റെ അരികിലേക്ക് മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മയും കെ രാജുവും നേരിട്ടെത്തി പരാതി കേട്ടു. മകന്റെ ചികികിത്സാ ധനസഹായത്തിന് വേണ്ടി സിന്ധു മുട്ടാത്ത വാതിലുകളില്ലായിരുന്നു. അവസാന ആശ്രയം എന്ന നിലയ്ക്കാണ് അപേക്ഷയുമായി ശ്രീനാരായണ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതിപരിഹാര അദാലത്ത് സാന്ത്വന സ്പർശത്തിലേക്ക് സിന്ധു മകനുമായി എത്തിയത്.
advertisement
ശക്തികുളങ്ങര എസ് എ വി നഗർ സ്വദേശികളായ സിന്ധുവിന്റെയും വിജയന്റെയും ഇളയ മകൻ വിജേഷ് പരസസഹായമില്ലാതെ ഒന്നു ചലിക്കാൻ പോലും അകത്ത സ്ഥിതിയാണ്. ഇവരുടെ കൂടുതൽ വിവരങ്ങൾ മന്ത്രിമാർ ചോദിച്ചറിഞ്ഞപ്പോഴാണ് താമസിക്കൻ സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ലെന്ന വിവരം മന്ത്രമാരുടെ ശ്രദ്ധയിൽ പെടുന്നത്. 30 വർഷമായി ഈ കുടുംബം വാടക വീട്ടിലാണു കഴിയുന്നത്. ഇരുപത്തി അയ്യായിരം രൂപ ചികിത്സാ ധനസഹായം അനുവദിച്ചതിനൊപ്പം ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകാമെന്ന് മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടി അമ്മയും കെ രാജുവും സിന്ധുവിന് ഉറപ്പുനൽകി.
advertisement
Also Read- 'കേരളത്തിന്റെ വികസനത്തിനായി നരേന്ദ്രമോദി സാധ്യമായതെല്ലാം ചെയ്യുന്നു' അമിത് ഷായുടെ ട്വീറ്റ്
മകന്റെ ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷയുമായെത്തി ലൈഫ് മിഷൻ വഴി വസ്തുവും വീടും ഒരുങ്ങുമെന്ന വലിയ സ്വപ്നമാണ് ഈ കുടുംബത്തിന് മുന്നിൽ യാഥാർത്ഥ്യമാകുന്നത്. അപേക്ഷ സമർപ്പിക്കാതെ തന്നെ തങ്ങളുടെ ആവശ്യകത മനസ്സിലാക്കി വേണ്ട സഹായങ്ങൾ ചെയ്ത മന്ത്രിമാരോടും
സംസ്ഥാന സർക്കാരിനോടും തികഞ്ഞ സന്തോഷവും കടപ്പാടും രേഖപ്പെടുത്തുന്നതായി സിന്ധു പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദീപക്കിനും കിരണിനും സ്വന്തം ഭൂമിയായി; മകൻ്റെ ചികിത്സാ സഹായത്തിനെത്തിയ സിന്ധുവിനും വീട് ഉറപ്പായി
Next Article
advertisement
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
  • യുഎഇയിലെ റമദാൻ 2026 ഫെബ്രുവരി 19ന് ആരംഭിച്ച് മാർച്ച് 20ന് ഈദുൽ ഫിത്തറോടെ അവസാനിക്കും

  • തണുത്ത കാലാവസ്ഥയുള്ളതിനാൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ വിശ്വാസികൾക്ക് ആശ്വാസം ലഭിക്കും

  • സുഹൂര്‍, ഇഫ്താര്‍ സമയങ്ങൾ, പ്രാർത്ഥനാ ക്രമം, ജോലി സമയം എന്നിവയിൽ പ്രത്യേക മാറ്റങ്ങൾ ഉണ്ടാകും

View All
advertisement