TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
advertisement
“ചില തട്ടിപ്പുകാർ ഇന്ത്യയിലേക്കുള്ള യാത്രയുടെ പേരിൽ ഇന്ത്യൻ പൗരന്മാരെ വിളിക്കുകയും ബാങ്ക് വിശദാംശങ്ങളോ ഒടിപിയോ ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോൺസുലേറ്റ് ഉദ്യോഗസ്ഥർ നേരിട്ട് യാത്ര ചെയ്യേണ്ടവരുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ബാങ്ക് അല്ലെങ്കിൽ കാർഡ് വിവരങ്ങൾ ഒരിക്കലും ആഴശ്യപ്പെടാറില്ല.”- കോൺസുൽ ജനറൽ ട്വീറ്റ് ചെയ്തു.
രജിസ്റ്റർ ചെയ്തവരെ എംബസി അധികൃതർ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ അറിഞ്ഞശേഷം വിമാനയാത്രക്ക് വേണ്ട സംവിധാനങ്ങൾ ക്രമീകരിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിനിടയിൽ എംബസിയിൽനിന്ന് വിളിക്കുന്നുവെന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘവും സജീവമായിരിക്കുന്നത്. വിളിച്ച ശേഷം ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. ഇതിന്ശേഷം മൊബൈൽ ഫോണിൽ ഉടൻ ഒരു 'ഒ.ടി.പി' വരുമെന്നും അത് പങ്ക് വെക്കണമെന്നും ആവശ്യപ്പെടുന്നു.