TRENDING:

Pinarayi Vijayan | പുതുസ്റ്റൈലിൽ ചിത്രം വൈറൽ; മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിൽ നിന്നും ദുബായിൽ

Last Updated:

ആദ്യത്തെ മൂന്ന് ദിനം കാര്യപരിപാടികളൊന്നുമില്ല. ഇതിനുശേഷം വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരണാധികാരികളും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: അമേരിക്കയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ മാറ്റം വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) എട്ട് ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തി (Dubai). രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ദുബായിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഭാര്യ കമലയും ഒപ്പമുണ്ട്. യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
advertisement

Also Read- Dileep | ദിലീപിന് തിരിച്ചടി; തിങ്കളാഴ്ച രാവിലെ ഫോണുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

ആദ്യത്തെ മൂന്ന് ദിനം കാര്യപരിപാടികളൊന്നുമില്ല. ഇതിനുശേഷം വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരണാധികാരികളും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്കരണങ്ങള്‍, ഡിജിറ്റല്‍ വല്‍ക്കരണം, നടപടിക്രമങ്ങളിലെ ലളിതവല്‍ക്കരണമെല്ലാം ബോധ്യപ്പെടുത്തും.

Also Read- കോളേജ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയനായ അധ്യാപകനെ കാലിക്കറ്റ് പരീക്ഷാ കൺട്രോളറാക്കാൻ സിൻഡിക്കേറ്റ് തീരുമാനം

advertisement

ഫെബ്രുവരി നാലിന് ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. എക്സപോയില്‍ ആറുദിവസമാണ് കേരളത്തിന്‍റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക.

Also Read- അട്ടപ്പാടിയിൽ രണ്ടു വയസ്സുകാരനായ ആദിവാസി ബാലൻ മരിച്ചു; പരിശോധനയിൽ കോവിഡ് പോസിറ്റീവ്

രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി അടുത്തമാസം അഞ്ചിന് രണ്ട് നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബായില്‍ നടത്തും. അറബ്, രാജ്യാന്തര വ്യവസായികളെയും മലയാളി വ്യവസായികളെയും ഉൾപ്പെടുത്തിയായിരിക്കും സമ്മേളനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കെഎസ്ഐഡിസി എം ഡി രാജമാണിക്യം കഴിഞ്ഞ ദിവസം ദുബായില്‍ എത്തിയിരുന്നു.

advertisement

Also Read- 'ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ കോടതിയെ  വിമർശിച്ചവരൊക്കെ തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോൾ എന്താണ് മിണ്ടാത്തത്?'

മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചര്‍ച്ചകളില്‍ പങ്കെടുക്കും. അഞ്ചാം തീയതി ദുബായ് അല്‍ നാസര്‍ ലെഷര്‍ലാന്‍റില്‍ മലയാളി സമൂഹവുമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കോവിഡ് സാഹചര്യത്തില്‍ യുഎഇ സര്‍ക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Pinarayi Vijayan | പുതുസ്റ്റൈലിൽ ചിത്രം വൈറൽ; മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിൽ നിന്നും ദുബായിൽ
Open in App
Home
Video
Impact Shorts
Web Stories