ചൈന, കൊറിയ, ഇറാൻ, ഇറ്റലി, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കു പിന്നാലെ ഫെറി സര്‍വീസുകളും ഇനി ഒരറിയിപ്പ് ഉണ്ടാകുംവരെ യുഎഇ നിര്‍ത്തിവച്ചു.
രാജ്യത്തെത്തുന്ന എല്ലാ ചരക്കുവാഹനങ്ങളുടെയും ജീവനക്കാര്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. 72 മണിക്കൂര്‍ മുന്‍പ് മുതലുള്ള വിവരങ്ങള്‍ ഇതിലുണ്ടാകണം.
രാജ്യത്തെ തുറമുഖങ്ങളില്‍ നങ്കൂരമിട്ട എല്ലാ കപ്പലുകളിലെയും ജീവനക്കാരുടെ ആരോഗ്യനില ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നടപടികള്‍ ഉറപ്പുവരുത്തും. യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ബഹ്‌റൈന്‍ നീട്ടി.
advertisement
Also Read ഖത്തറിലും കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയിൽ ഗൾഫ് മേഖല
വൈറസ് ബാധിത രാജ്യങ്ങളില്‍ ഒരുമാസത്തിനിടെ സന്ദര്‍ശനം നടത്തിയ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഇതിനുള്ള ഫോമുകള്‍ ഇ-മെയില്‍ വഴി വിതരണം ചെയ്തു. ചൈന, ഹോങ്കോങ്, ദക്ഷിണകൊറിയ, ഇറാന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ഇറ്റലി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയോ എന്നാണ് അറിയേണ്ടത്. മുന്‍കരുതല്‍ എന്ന നിലയ്ക്കു മാത്രമാണിതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.
മാര്‍ഗനിര്‍ദേശങ്ങള്‍
സോപ്പു ലായനി ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ 20 സെക്കന്‍ഡ് എങ്കിലും കഴുകണം.
ഹാന്‍ഡ് സാനിറ്റൈസറും ഉപയോഗിക്കാം. ഇതു കയ്യില്‍ കരുതുന്നത് നല്ലതാണ്.
ചുമയും തുമ്മലുമുള്ളവര്‍ മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസ്‌ക് കളഞ്ഞശേഷവും കൈകള്‍ നന്നായി കഴുകണം.
മാസ്‌കുകള്‍ പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി ഇടരുത്. ഒരാള്‍ ഉപയോഗിച്ച മാസ്‌ക് വേറൊരാള്‍ ഉപയോഗിക്കരുത്.
മൃഗങ്ങളുമായുള്ള സമ്പര്‍ക്കം, അനിമല്‍ മാര്‍ക്കറ്റ് സന്ദര്‍ശനം എന്നിവ ഒഴിവാക്കണം. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഉറപ്പാക്കണം.
ശ്വാസകോശ രോഗങ്ങളുള്ളവരുമായി സംസര്‍ഗം കുറയ്ക്കണം
വിവരങ്ങൾക്ക് ബന്ധപ്പെടുക
Ministry of Health & Prevention at 042301000
Dubai Health Authority at 800342
കൂടുതൽ വിവരങ്ങൾ ഈ നമ്പരുകളിലും ലഭ്യമാണ് 00971 4 3971222 / 00971 4 3971333.
Also Read ഷാർജയില്‍ നിന്നും ദുബായിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി ബഹ്റൈൻ