ഖത്തറിലും കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയിൽ ഗൾഫ് മേഖല

ഇറാനിൽ നിന്നെത്തിയ ആളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: February 29, 2020, 8:34 PM IST
ഖത്തറിലും കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയിൽ ഗൾഫ് മേഖല
news18
  • Share this:
ദോഹ: ബഹ്റൈനു പിന്നാലെ ഗള്‍ഫ് മേഖലയെ ആശങ്കയിലാക്കി ഖത്തറിലും കോവിഡ് 19 സ്ഥീരികരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മക്കയും മദീനയും സന്ദര്‍ശിക്കുന്നതിനു സൗദി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കുവൈത്തിലും ബഹ്‌റൈനിലും ഇന്നു പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്തില്‍ 45 ഉം ബഹ്‌റൈനില്‍ 38 ഉം പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇറാനിൽ നിന്നെത്തിയ ആളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇറാനില്‍ പാര്‍ലമെന്റ് അംഗം ഉൾപ്പെടെ ഒന്‍പതു പേര്‍ കൂടി മരിച്ചു.  ഇതോടെ ഇറാനില്‍ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 43 ആയി. 593 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.

ചൈനയ്ക്കു പുറത്ത് കോവിഡ് 19 ബാധിച്ച് ഏറ്റവുമധികം പേര്‍ മരിച്ചത് ഇറാനിലാണ്.

കുവൈത്തില്‍ ആരും രാജ്യത്തിനു പുറത്തേക്കു പോകരുതെന്നാണ് നിര്‍ദേശം. യുഎഇയില്‍ മുന്‍കരുതലിന്റെ ഭാഗമായി നാളെ മുതല്‍ നഴ്‌സറികള്‍ അടച്ചിടണമെന്നു വിദ്യാഭ്യാസമന്ത്രാലയം നിര്‍ദേശിച്ചു.

ചൈനക്കുപുറത്ത് 46 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു. കോവിഡ് ഭീതിയെ തുടര്‍ന്ന് അടുത്തമാസം അമേരിക്കയില്‍ നടക്കാനിരുന്ന ആസിയാന്‍ ഉച്ചകോടി മാറ്റിവച്ചു.


ചൈനയില്‍ കോവിഡ് 19 വൈറസ് ബാധിച്ച പുതിയ രോഗികളുടെ എണ്ണം കുറയുമ്പോള്‍ മറ്റുരാജ്യങ്ങളില്‍ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. നാല്‍പത്തിയേഴ് രാജ്യങ്ങളിലായി എണ്‍പത്തി രണ്ടായിരത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2902 പേര്‍ക്ക് ജീവന്‍  നഷ്ടമായി. ഇറാനില്‍ 34 പേരും ഇറ്റലിയില്‍ 21 പേരും ദക്ഷിണ കൊറിയയില്‍ 13 പേരും വൈറസ് ബാധിച്ച് മരിച്ചു. നൈജീരിയ, മെക്സിക്കോ, ന്യൂസീലന്‍ഡ് അസര്‍ ബൈജാന്‍ എന്നീ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു.

കോവിഡ് ഭീതി ശക്തമായതോടെയാണ് മാര്‍ച്ച് രണ്ടാംവാരം ലാസ് വേഗാസില്‍ നടക്കാനിരുന്ന ആസിയാന്‍ ഉച്ചകോടി മാറ്റിവയ്ക്കുന്നത്. അംഗരാജ്യങ്ങളുമായി ചര്‍ച്ചചെയ്താണ് തീരുമാമെടുത്തതെന്ന് അമേരിക്ക അറിയിച്ചു. ബെര്‍ലിനില്‍ മാര്‍ച്ച് നാലിന് തുടങ്ങേണ്ടിയിരുന്ന  ലോകത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര മേളയായ ഐ.ടി.ബി ബെര്‍ലിനും ഈ വര്‍ഷത്തെ ജനീവ ഇന്റര്‍ നാഷണല്‍ കാര്‍ ഷോയും റദ്ദാക്കി. വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ജൂലൈയില്‍ ജപ്പാനില്‍ നടക്കേണ്ട ഒളിംപിക്സ് മാറ്റിവയ്ക്കാനും സാധ്യതയുണ്ട്.

സാമ്പത്തിക രംഗത്തും വലിയ നഷ്ടമാണ് കോവിഡ് സൃഷ്ടിക്കുന്നത്. 2008ലെ ആഗോള മാന്ദ്യത്തിന് ശേഷമുള്ള കനത്ത ഇടിവാണ് ഓഹരി വിപണികളില്‍ നേരിടുന്നത്.

Also Read കൊറോണ വൈറസ്: ഷാർജയില്‍ നിന്നും ദുബായിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി ബഹ്റൈൻ


 
First published: February 29, 2020, 8:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading