മകൻ കരയുന്ന ശബ്ദം കേട്ടാണ് താൻ മുറിയിലേക്ക് വന്നതെന്ന് കുട്ടിയുടെ പിതാവ് കോടതിയിൽ പറഞ്ഞു. ഈ സമയം മകനെ വടി ഉപയോഗിച്ച് മർദിക്കുന്നത് കണ്ടു. ഇതിനിടെ യുവതിയുടെ ഫോണിൽ മകന്റെ നഗ്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അൽ റഷിദിയ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.- 32 കാരനായ പിതാവ് പറയുന്നു.
Also Read- ചരിത്രം കുറിക്കാൻ കെജരിവാൾ; ഡൽഹിയിൽ ചൊവ്വാഴ്ച മുതൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം
advertisement
'മകനെ നഗ്നനാക്കി ഐ ലവ് യു എന്ന് പറയിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതുകണ്ടപ്പോൾ ഞെട്ടിപ്പോയി. എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ല'- വീട്ടുമടമസ്ഥന്റെ മൊഴിയിൽ പറയുന്നു. ചോദ്യം ചെയ്യലിൽ യുവതി വീഡിയോ ദൃശ്യം പകർത്തിയത് സമ്മതിച്ചു. കുട്ടികളുടെ നഗ്നചിത്രം പകർത്തിയതിനും ശാരീരികമായി മർദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
യുവതിക്കെതിരെ ശിശുസംരക്ഷണ നിയമ (വദീമ) വ്യവസ്ഥകൾ പ്രകാരം കഠിന ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പത്ത് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ പൊലീസ് കസ്റ്റഡിയിലുള്ള യുവതി ആരോപണങ്ങൾ നിഷേധിച്ചു. നവംബർ അഞ്ചിന് കോടതി വീണ്ടും കേസിൽ വാദം കേൾക്കും.
