നടൻ കുഞ്ചാക്കോ ബോബനെ കുത്താൻ ശ്രമിച്ച് ജയിലിലായി; പുറത്തിറങ്ങി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; 76കാരൻ പിടിയിൽ
Last Updated:
തോപ്പുംപടി സ്വദേശിയായ സ്റ്റാൻലി ജോസഫാണ് പിടിയിലായത്
കൊച്ചി: ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിലായി പുറത്തിറങ്ങിയതിനു പിന്നാലെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സ്റ്റാൻലി ജോസഫ് (76) അറസ്റ്റിലായി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ചേമ്പിൻകാട് കോളനി നിവാസിയായ ദിലീപ് (65) ആണ് കൊല്ലപ്പെട്ടത്. തോപ്പുംപടി സ്വദേശിയാണ് പ്രതിയായ സ്റ്റാൻലി ജോസഫ്.
പള്ളികളിൽ നിന്ന് സാമ്പത്തിക സഹായം തേടി അതുകൊണ്ട് ജീവിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ സംഭാവന കിട്ടിയ പണം വീതം വയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് സ്റ്റാൻലി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്. പതിവായി കത്തി കൈവശം സൂക്ഷിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇദ്ദേഹമെന്നും പല കുത്തുകേസുകളിലും പ്രതിയാണെന്നും പൊലീസ് പറയുന്നു.
സ്ഥിരമായി എവിടെയും താമസിക്കുന്ന സ്വഭാവമില്ലാത്തതിനാലും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാലും പ്രതിയെ കണ്ടെത്തുക എളുപ്പമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. 26നായിരുന്നു സൃഹൃത്തിനെ ഇയാൾ കുത്തിക്കൊന്നത്.
advertisement
നടന്‍ കുഞ്ചാക്കോ ബോബനു നേരേ ഒക്ടോബര്‍ അഞ്ചിന് രാത്രിയായിരുന്നു എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ വച്ച് വധശ്രമം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Location :
First Published :
Oct 28, 2019 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടൻ കുഞ്ചാക്കോ ബോബനെ കുത്താൻ ശ്രമിച്ച് ജയിലിലായി; പുറത്തിറങ്ങി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; 76കാരൻ പിടിയിൽ










