TRENDING:

പശ്ചിമേഷ്യൻ സംഘർ‌ഷം: ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം; ഹിന്ദുക്ഷേത്രം അടച്ചു

Last Updated:

പള്ളികളിൽ നേരിട്ടെത്താതെ ഓൺലൈൻ വഴി പ്രാർഥനകളിൽ പങ്കുചേരണമെന്ന് അധികൃതർ സർക്കുലറിലൂടെ വിശ്വാസികളോട് അഭ്യർത്ഥിച്ചു

advertisement
ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്രൈസ്തവ ദേവാലയങ്ങളിലെ പൊതു പ്രാർത്ഥനകൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം ജബൽ അലിയിലെ ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചു.
സുരക്ഷാ ഏജൻസികളുടെ ജാഗ്രതാ നിർദേശത്തെത്തുടർന്നാണ് ഈ നടപടിയെന്ന് സഭാധികൃതർ അറിയിച്ചു
സുരക്ഷാ ഏജൻസികളുടെ ജാഗ്രതാ നിർദേശത്തെത്തുടർന്നാണ് ഈ നടപടിയെന്ന് സഭാധികൃതർ അറിയിച്ചു
advertisement

പ്രധാന നിയന്ത്രണങ്ങൾ

ക്രൈസ്തവ ദേവാലയങ്ങൾ: വിശുദ്ധവാരത്തിലെ പ്രധാന ശുശ്രൂഷയായ ദുഃഖവെള്ളി തിരുകർമങ്ങൾ ഉൾപ്പെടെയുള്ള പൊതു ചടങ്ങുകൾ പള്ളികളിൽ ഒഴിവാക്കി. പാതിരാ കുർബാന പോലുള്ള വലിയ ഒത്തുചേരലുകൾക്കും വിലക്കുണ്ട്. വിശ്വാസികൾക്കായി മിക്കയിടങ്ങളിലും ഓൺലൈൻ പ്രാർത്ഥനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഹിന്ദു ക്ഷേത്രം: ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം അധികൃതരുടെ നിർദേശപ്രകാരം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ: പള്ളികളിൽ നേരിട്ടെത്താതെ ഓൺലൈൻ വഴി പ്രാർഥനകളിൽ പങ്കുചേരണമെന്ന് അധികൃതർ സർക്കുലറിലൂടെ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

അധികൃതരുടെ വിശദീകരണം

advertisement

സുരക്ഷാ ഏജൻസികളുടെ ജാഗ്രതാ നിർദേശത്തെത്തുടർന്നാണ് ഈ നടപടിയെന്ന് സഭാധികൃതർ അറിയിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ജബൽ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ച് തുടങ്ങിയ ദേവാലയങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ചില പള്ളികളിൽ ഓൺലൈൻ സ്ട്രീമിംഗും ഉണ്ടായിരിക്കില്ല.

നിയന്ത്രണമുള്ള പ്രധാന ആരാധനാലയങ്ങൾ

1. സെന്റ് മേരീസ് കാത്തലിക് ചർച്ച് (ഊദ് മേത്ത)

2. ഹോളി ട്രിനിറ്റി ചർച്ച്

3. സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ

advertisement

4. സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച് (ജബൽ അലി)

5. സെന്റ് മിന കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്

6. സിഎസ്ഐ പാരിഷ്

7. ഹിന്ദു ക്ഷേത്രം (ജബൽ അലി)

അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്നും വിശ്വാസികൾ പൂർണ്ണമായും സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary:In a precautionary move following rising tensions in the Middle East, authorities in Dubai have implemented strict security measures, leading to the suspension of public gatherings at major religious sites. Church Services Restricted: Public prayer services, including major Holy Week ceremonies like Good Friday and Midnight Mass, have been cancelled at several prominent churches.Church authorities have issued circulars advising worshippers to participate in prayers via digital platforms and online streaming instead of visiting in person.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
പശ്ചിമേഷ്യൻ സംഘർ‌ഷം: ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം; ഹിന്ദുക്ഷേത്രം അടച്ചു
Open in App
Home
Video
Impact Shorts
Web Stories