ചൊവ്വാഴ്ചയാണ് യുഎഇ പ്രതിനിധി സംഘം ഇസ്രായേലിലെത്തിയത്. ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, വിദേശകാര്യമന്ത്രി ഗാബി അഷ്കെനാസി, ധനമന്ത്രി ഇസ്രയേൽ കാറ്റ്സ് എന്നിവർ ചേര്‍ന്നാണ് യുഎഇ സംഘത്തെ സ്വീകരിച്ചത്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍, യുഎഇ ധന മന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായിര്‍, യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മറി എന്നിവരുടെ പങ്കെടുത്ത കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിച്ചത് നെതന്യാഹു തന്നെയായിരുന്നു.
advertisement
Also Read-കോവിഡ് മുക്തി നേടിയാലും വീണ്ടും രോഗബാധയ്ക്ക് സാധ്യത; പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് ICMR
ഞങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞത്. സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യോമഗതാഗതം എന്നീ മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുന്ന നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ട്.