കൈവന്ന ഭാഗ്യം കീറിയെറിഞ്ഞു; കൂട്ടിയോജിപ്പിച്ച ടിക്കറ്റിന് അഞ്ചു ലക്ഷം കിട്ടാൻ മൻസൂറിന് ഇനിയും ഭാഗ്യം വേണം
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം 19ന് നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപയാണ് 42കാരനായ മൻസൂർ അലിക്ക് അടിച്ചത്.
കാസർഗോഡ്: കൈവന്ന ഭാഗ്യം കീറിയെറിഞ്ഞ നിരാശയിലാണ് ചെങ്കള ചൂരിപ്പള്ളം സ്വദേശിയും നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവറുമായ മൻസൂർ അലി. സമ്മാനമില്ലെന്ന് ഉറപ്പിച്ച് കീറിയെറിഞ്ഞ ടിക്കറ്റിന് അഞ്ചുലക്ഷം രൂപയാണ് അടിച്ചത്. ഇനി സമ്മാനത്തുക മൻസൂറിന്റെ കൈയിൽ വരുന്നത് ഇനിയും ഭാഗ്യം കടാക്ഷിക്കണം.
Also Read- ഫിനാൻഷ്യൽ ടൈംസുമായി സഹകരണത്തിന് Moneycontrol
ഈ മാസം 19ന് നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപയാണ് 42കാരനായ മൻസൂർ അലിക്ക് അടിച്ചത്. ഡബ്ല്യുഎൽ 583055 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം അടിച്ചത്. ചൊവ്വാഴ്ച രാവിലെ 9ന് സ്റ്റാൻഡിലെത്തി ഓട്ടമില്ലാതെ ഇരിക്കുമ്പോഴാണ് ലോട്ടറി ഫലം നോക്കിയത്. പട്ടികയുടെ താഴെയൊന്നും തന്റെ നമ്പർ കാണാതെ വന്നതോടെ, നിരാശനായി കൈയിലുണ്ടായിരുന്ന മൂന്ന് ടിക്കറ്റുകളും കീറിയെറിഞ്ഞു.
advertisement
ഒരു മണിക്കൂർ കഴിഞ്ഞ് ലോട്ടറി ഏജന്റ് വന്ന് പറഞ്ഞപ്പോഴാണ് താനെടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് അറിയുന്നത്. ഇതോടെ ടിക്കറ്റിനായുള്ള നെട്ടോട്ടമായി. ഡ്രൈവർമാരെല്ലാം ചേർന്ന് കടലാസു കഷ്ണങ്ങൾ പെറുക്കിയെടുത്തു യോജിപ്പിച്ചു. നേരെ ജില്ലാ ലോട്ടറി ഓഫീസിലെത്തി. എംഎൽഎയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് നിവേദനം കൊടുക്കാനായിരുന്നു അവിടെ നിന്ന് ലഭിച്ച മറുപടി.
advertisement
തടസ്സമൊക്കെ മാറി സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മൻസൂറലി. മുളിയാർ മജക്കാറിലെ രാമകൃഷ്ണൻ എന്ന ഏജന്റിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയതിനാൽ ഇനി അതിലെ നമ്പർ നോക്കി സമ്മാനം നൽകാനാവില്ല. ടിക്കറ്റ് കൂട്ടിച്ചേർത്ത ശേഷം അതിലെ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ പറ്റിയെങ്കിൽ സമ്മാനം ലഭിക്കും. അല്ലെങ്കില്‍ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ പ്രത്യേക തീരുമാനത്തിനായി കാത്തിരിക്കേണ്ടിവരും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2020 8:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കൈവന്ന ഭാഗ്യം കീറിയെറിഞ്ഞു; കൂട്ടിയോജിപ്പിച്ച ടിക്കറ്റിന് അഞ്ചു ലക്ഷം കിട്ടാൻ മൻസൂറിന് ഇനിയും ഭാഗ്യം വേണം