സാധാരണ നമസ്കാരങ്ങള്ക്കായി പള്ളികള്‍ തുറക്കുമെന്നും എന്നാല്‍, കൂടുതല്‍ ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന അവസരമായതിനാലാണ് ജുമുഅ നമസ്കാരം ഒരറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നുമാണ് അറിയിപ്പ്. ജുമുഅക്കായി ബാങ്ക് കൊടുക്കാന്‍ മുഅദ്ദിനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]
advertisement
'നമസ്കാരം വീട്ടില്‍ വെച്ച് നിര്‍വഹിക്കൂ' എന്ന ആഹ്വാനവും ബാങ്കിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ നമസ്കാരങ്ങള്‍ മുടക്കമില്ലാതെ തുടരുന്നതോടൊപ്പം നമസ്കാര ശേഷം 10 മിനിറ്റ് കഴിഞ്ഞ് പള്ളികള്‍ അടക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ലാസുകളും പ്രഭാഷണങ്ങളും പള്ളികളില്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.