നിലവിൽ, അൽവലീദ് ബിൻ തലാൽ അൽ സൗദ് ആണ് സൗദി രാജകുടുംബത്തിലെ ഏറ്റവും ധനികനായ അംഗം. ഏകദേശം 20 ബില്യൺ ഡോളർ ആണ് ഇദ്ദേഹത്തിന്റെ ആസ്തി. സൗദി അറേബ്യയിലെ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവർ അവരുടെ കൃത്യമായ ആസ്തി വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ സൗദി രാജകുടുംബത്തെ നയിക്കുന്നത് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് രാജാവാണ്. ഏകദേശം 15,000 അംഗങ്ങളാണ് ഈ പ്രശസ്ത കുടുംബത്തിൽ ഉള്ളത്.
advertisement
Also read-ഒമാൻ കവയിത്രി ഹിലാല അൽ ഹമദാനി നിര്യാതയായി
റിയാദിൽ സ്ഥിതി ചെയ്യുന്ന അൽ യമാമ കൊട്ടാരം (Al Yamama Palace) ആണ് സൗദി അറേബ്യയിലെ രാജാവിന്റെ ഔദ്യോഗിക വസതി. ഈ രാജകുടുംബത്തിന് ലോകമെമ്പാടും നിരവധി ആഡംബര വസതികളുണ്ട്. 1983-ൽ നിർമിച്ച അൽ യമാമ കൊട്ടാരത്തിന് 4 ദശലക്ഷം ചതുരശ്ര അടി വിസ്തീർണം ഉണ്ട്. നജ്ദി വാസ്തുവിദ്യാ ശൈലിയിലാണ് (Najdi architectural style) കൊട്ടാരം നിർമിച്ചിരിക്കുന്നത്. ഇതിനകത്ത് ഒരു സിനിമാ തിയേറ്ററും, നിരവധി നീന്തൽക്കുളങ്ങളും, ഒരു മസ്ജിദും ഉണ്ട്. കൊട്ടാരത്തിനകത്ത് ആയിരം മുറികളുണ്ട് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
റിയാദിന്റെ ഹൃദയഭാഗത്താണ് രാജകുടുംബത്തിന്റെ മറ്റൊരു കൊട്ടാരമായ എർഗ പാലസ് (Erga Palace) സ്ഥിതിചെയ്യുന്നത്. ഇത് കൊട്ടാരം മീറ്റിംഗുകൾ, വിഐപി വിനോദങ്ങൾ, സർക്കാർ പരിപാടികൾ എന്നിവയെല്ലാം നടത്തുന്നതിനുള്ള സ്ഥലമാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ സ്വാഗതം ചെയ്തതും ഈ കൊട്ടാരമാണ്. സ്വർണം പൂശിയ ക്ലീനക്സ് ഡിസ്പെൻസറുകളും, രാജകീയ പ്രൗഢിയുള്ള സ്വർണക്കസേരകളും ഈ കൊട്ടാരത്തിലുണ്ട്.
സൗദി രാജകുടുംബത്തിന് നിരവധി ആഡംബര ക്രൂസ് കപ്പലുകളും ഉണ്ട്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ 400 മില്യൺ ഡോളറിന്റെ ഉല്ലാസബോട്ടും ഇതിൽ ഉൾപ്പെടുന്നു. ഇതു കൂടാതെ രാജകുടുംബത്തിന് രണ്ട് ഹെലിപാഡുകളും ഒരു സ്പോർട്സ് ഗ്രൗണ്ടും സ്വന്തമായി ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനമായ ബോയിംഗ് 747-400 വും ഇവർക്കു സ്വന്തമാണ്.
സൗദി രാജകുടുംബത്തിലെ മറ്റൊരു പ്രമുഖ അംഗമായ തർക്കി ബിൻ അബ്ദുള്ളയ്ക്ക് 22 മില്യൺ ഡോളർ വിലമതിക്കുന്ന വലിയൊരു കാർ ശേഖരം തന്നെ ഉണ്ട്. ലംബോർഗിനി അവന്റഡോർ സൂപ്പർവെലോസ്, റോൾസ് റോയ്സ് ഫാന്റം കൂപ്പെ, മെഴ്‌സിഡസ് ജീപ്പ്, ബെന്റ്‌ലി തുടങ്ങിയ ആഡംബര വാഹനങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഓരോന്നിനും 1.2 മില്യൺ ഡോളർ മൂല്യമുണ്ട്.