TRENDING:

ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഇറാൻ ഡ്രോൺ ആക്രമണം; ജീവനക്കാർ സുരക്ഷിതരെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

Last Updated:

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിന്റെ സൂചനയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎഇയിൽ ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. കോൺസുലേറ്റിലെ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
News18
News18
advertisement

കോൺസുലേറ്റിന് സമീപമുണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നിയന്ത്രണവിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന് പിന്നാലെ പോലീസ് പ്രദേശം വളയുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു. വൻ സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ തീജ്വാലകൾ കണ്ടതായുമാണ് പ്രദേശവാസികൾ പറയുന്നത്.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളും അതിനെത്തുടർന്നുള്ള പ്രതികാര നടപടികളും കാരണം കഴിഞ്ഞ ശനിയാഴ്ച മുതൽ വിവിധ ഗൾഫ് നഗരങ്ങൾ ആക്രമണ ഭീഷണിയിലാണ്. ദുബായിലെ സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് സൗദി അറേബ്യയിൽ റിയാദിലെ യുഎസ് എംബസിയിലും ഡ്രോൺ ആക്രമണമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസിക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചൊവ്വാഴ്ച രാവിലെ ദുബായിൽ യുദ്ധവിമാനങ്ങളുടേതിന് സമാനമായ വലിയ ശബ്ദം കേട്ടത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിന്റെ സൂചനയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. കോൺസുലേറ്റിന് സമീപം പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഇറാൻ ഡ്രോൺ ആക്രമണം; ജീവനക്കാർ സുരക്ഷിതരെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി
Open in App
Home
Video
Impact Shorts
Web Stories