TRENDING:

ഗൾഫ് മേഖലയുടെ ചുമതല വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിന്

Last Updated:

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് കീർത്തി വർധൻ സിംഗിനെ ഗൾഫ് മേഖലയുടെ മേധാവിയായി നിയമിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗൾഫ് മേഖലയുടെ ചുമതല വിദേശകാര്യ വകുപ്പ് സഹമന്ത്രി കീർത്തി വർധൻ സിംഗിന്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് കീർത്തി വർധൻ സിംഗിനെ ഗൾഫ് മേഖലയുടെ മേധാവിയായി നിയമിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ജൂൺ 9 ന് കേന്ദ്ര മന്ത്രിസഭ രൂപം കൊണ്ടതിന് പിന്നാലെയാണ് തീരുമാനം. ജൂൺ 11 ന് കീർത്തി വർധൻ സിംഗ് വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റിരുന്നു.
advertisement

Also read-ചരിത്രം കുറിച്ച് യുഎഇ; അബുദാബി പോലീസിൽ നിന്ന് ഇൻറർപോളിലേക്ക് ആദ്യ പോലീസ് ഉദ്യോഗസ്ഥ

വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലകൾ സഹമന്ത്രിമാരെ ഏൽപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗൾഫ് മേഖലയുടെ ചുമതല ജയശങ്കർ കീർത്തി വർധന് നൽകിയത്. ഇതോടെ ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട കോൺസുലർ, പാസ്സ്പോർട്ട്, വിസ എന്നിവയുടെ ചുമതല കീർത്തി വർധൻ നിർവ്വഹിക്കും. കൂടാതെ ചുമതലകളിൽ അദ്ദേഹത്തെ സഹായിക്കാനായി ഒരു സംയോജിത വിഭാഗവും ഉണ്ടാകും. ഒപ്പം പ്രവർത്തനങ്ങളുടെ ഉപദേശകനും സഹായിയുമായി മുക്തേഷ് കുമാർ പർദേശി തുടരും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഗൾഫ് മേഖലയുടെ ചുമതല വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിന്
Open in App
Home
Video
Impact Shorts
Web Stories