ചരിത്രം കുറിച്ച് യുഎഇ; അബുദാബി പോലീസിൽ നിന്ന് ഇൻറർപോളിലേക്ക് ആദ്യ പോലീസ് ഉദ്യോഗസ്ഥ

Last Updated:

അബുദാബി പോലീസിൽ നിന്ന് ഇൻറർപോളിൽ നിയമിതയാകുന്ന ആദ്യ വനിതാ പോലീസ് ഉദ്യോഗസ്ഥയായി ക്യാപ്റ്റൻ ഹാഗർ റാഷിദ് അൽ നയീമി

അബുദാബി പോലീസിൽ നിന്ന് ഇൻറർപോളിൽ നിയമിതയാകുന്ന ആദ്യ വനിതാ പോലീസ് ഉദ്യോഗസ്ഥയായി ക്യാപ്റ്റൻ ഹാഗർ റാഷിദ് അൽ നയീമി. ഡിജിറ്റൽ ക്രൈം അനലിസ്റ്റായ അവർ ഇൻറർപോളിൽ ലെയ്സൺ ഓഫീസറായാണ് പ്രവർത്തിക്കുക. അബുദാബി പോലീസാണ് നിയമനം നടത്തിയിരിക്കുന്നത്. പോലീസ് സേനയിൽ ലിംഗ സമത്വം ഉറപ്പാക്കാനുള്ള രാജ്യത്തിൻെറ പരിശ്രമത്തിൻെറ കൂടി ഭാഗമായാണ് ഇത്തരമൊരു നിയമനം നടന്നത്.
ഈ വർഷം ജൂൺ മാസം മുതൽ മൂന്ന് വർഷത്തെ കരാറിലാണ് അന്താരാഷ്ട്ര സംഘടനയ്ക്കൊപ്പം ക്യാപ്റ്റൻ അൽ നയീമി പ്രവർത്തിക്കാൻ പോവുന്നത്. സൈബർ ക്രൈം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരിക്കും അവർ കൂടുതൽ പ്രവർത്തിക്കുക. ഇൻറർപോൾ പ്രസിഡൻറ് സാമൂഹികമാധ്യമമായ ലിങ്ക്ഡിനിലൂടെയാണ് ഈ വാർത്ത പങ്കുവെച്ചത്. അൽ നയീമിയെ അദ്ദേഹം പോസ്റ്റിൽ അഭിനന്ദിക്കുകയും ചെയ്തു.
“ഡിജിറ്റൽ ക്രൈം അനലിസ്റ്റായ ക്യാപ്റ്റൻ ഹാഗർ റാഷിദ് അൽ നയീമി സിംഗപ്പൂരിലുള്ള ഇൻറർപോൾ ഇന്നൊവേഷൻ കേന്ദ്രത്തിൽ ലെയ്സൺ ഓഫീസറായി നിയമിതയായതിൽ അതിയായ സന്തോഷമുണ്ട്,” ഇൻ്റർപോൾ പ്രസിഡൻ്റും യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർ ജനറലുമായ മേജർ ജനറൽ ഡോ. അഹമ്മദ് നാസർ അൽ റൈസി പറഞ്ഞു.
advertisement
“വെർച്വൽ, ഓഗ്‌മെൻ്റഡ് റിയാലിറ്റിയിൽ വൈദഗ്ദ്ധ്യം നേടിയ ആദ്യത്തെ എമിറാത്തി പോലീസ് ഉദ്യോഗസ്ഥയാണ് ക്യാപ്റ്റൻ അൽ നയീമി. അബുദാബി പോലീസിൽ നിന്ന് ഇൻറർപോളിലേക്ക് എത്തുന്ന ആദ്യത്തെ വനിതാ ഉദ്യോഗസ്ഥയുമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാസേനയിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ 2017ൽ ദുബായ് പോലീസിൽ വനിതാ കൗൺസിൽ രൂപീകരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ചരിത്രം കുറിച്ച് യുഎഇ; അബുദാബി പോലീസിൽ നിന്ന് ഇൻറർപോളിലേക്ക് ആദ്യ പോലീസ് ഉദ്യോഗസ്ഥ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement