TRENDING:

യുദ്ധം; കുവൈറ്റ് സന്ദർശക വിസകളുടെയും പ്രവാസികളുടെ അബ്സെൻസ് പെർമിറ്റിന്റെയും കാലാവധി നീട്ടി

Last Updated:

സന്ദർശക വിസകൾ ഒരു മാസത്തേക്കും, നിലവിൽ കുവൈറ്റിന് പുറത്തുള്ള പ്രവാസികളുടെ അബ്സെൻസ് പെർമിറ്റ് മൂന്ന് മാസത്തേക്കും യാതൊരു ഫീസും കൂടാതെ ഓട്ടോമാറ്റിക്കായി നീട്ടി നൽകി

advertisement
ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് ഗൾഫ് മേഖലയിൽ ഉടലെടുത്ത സംഘർഷ സാഹചര്യം കണക്കിലെടുത്ത് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സുപ്രധാന ഇളവുകൾ പ്രഖ്യാപിച്ചു. സന്ദർശക വിസകൾ ഒരു മാസത്തേക്കും, നിലവിൽ കുവൈറ്റിന് പുറത്തുള്ള പ്രവാസികളുടെ അബ്സെൻസ് പെർമിറ്റ് മൂന്ന് മാസത്തേക്കും യാതൊരു ഫീസും കൂടാതെ ഓട്ടോമാറ്റിക്കായി നീട്ടി നൽകി.
കുവൈറ്റ്
കുവൈറ്റ്
advertisement

മേഖലയിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും വിമാനങ്ങൾ റദ്ദാക്കിയതും കാരണം പലർക്കും കൃത്യസമയത്ത് കുവൈറ്റിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യം മുൻനിർത്തിയാണ് ഈ തീരുമാനം.

സന്ദർശക വിസകൾ ഒരു മാസത്തേക്ക് നീട്ടി

ഫെബ്രുവരി 28 ശനിയാഴ്ച മുതൽ കാലാവധി അവസാനിച്ചതോ അവസാനിക്കാൻ പോകുന്നതോ ആയ എല്ലാത്തരം സന്ദർശക, എൻട്രി വിസകളും ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി. വിസ നീട്ടുന്നതിനായി റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല; ഇലക്ട്രോണിക് സംവിധാനം വഴി ഇത് സ്വയം പുതുക്കപ്പെടും. ഈ കാലയളവിലെ എല്ലാത്തരം ഫീസുകളിൽ നിന്നും പിഴകളിൽ നിന്നും മന്ത്രാലയം പൂർണ ഇളവ് പ്രഖ്യാപിച്ചു.

advertisement

അബ്സെൻസ് പെർമിറ്റ്

കുവൈറ്റിന് പുറത്തുള്ള പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി നിയമപരമായി നിലനിർത്താൻ അനുവദിച്ചിട്ടുള്ള ആറ് മാസ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ, അവർക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ മൂന്ന് മാസത്തെ അധിക സമയം അനുവദിക്കും. ഇതിനായി നേരിട്ട് അപേക്ഷ നൽകേണ്ടതില്ലെന്നും ഫീസ് അടയ്ക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

എന്താണ് അബ്സെൻസ് പെർമിറ്റ്?

കുവൈറ്റിലെ നിയമപ്രകാരം പ്രവാസികൾ രാജ്യത്തിന് പുറത്ത് ആറ് മാസത്തിൽ കൂടുതൽ (ഗാർഹിക തൊഴിലാളികൾ നാല് മാസം) തുടർച്ചയായി താമസിച്ചാൽ അവരുടെ റെസിഡൻസി റദ്ദാകും. ഇത് ഒഴിവാക്കാൻ മുൻകൂട്ടി വാങ്ങുന്ന അനുമതിയാണിത്.

advertisement

സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഈ കാലാവധി ഇനിയും നീട്ടി നൽകിയേക്കാമെന്നും ഔദ്യോഗിക ചാനലുകൾ വഴി വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Due to travel disruptions caused by the ongoing Iran-Gulf conflict, Kuwait's Ministry of Interior has announced an automatic one-month extension for all expired or expiring visit and entry visas starting February 28, 2026. Additionally, residents outside the country will receive a three-month absence permit extension to protect their residency status. All extensions are processed electronically via the system, and all related fees and fines are fully waived.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുദ്ധം; കുവൈറ്റ് സന്ദർശക വിസകളുടെയും പ്രവാസികളുടെ അബ്സെൻസ് പെർമിറ്റിന്റെയും കാലാവധി നീട്ടി
Open in App
Home
Video
Impact Shorts
Web Stories